സംയുക്ത instagram
Entertainment

ബോളിവുഡിലും ചുവടുറപ്പിക്കാൻ സംയുക്ത; അരങ്ങേറ്റം സൂപ്പർ താരങ്ങൾക്കൊപ്പം

തെലുങ്കിൽ ഒന്നിന് പുറകേ ഒന്നായി നിരവധി ഹിറ്റ് സിനിമകളിലും താരം നായികയായെത്തി.

സമകാലിക മലയാളം ഡെസ്ക്

മലയാളവും തെന്നിന്ത്യയും കടന്ന് ബോളിവുഡിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് നടി സംയുക്ത. 27 വർഷങ്ങൾക്ക് ശേഷം പ്രഭുദേവയും കജോളും ഒന്നിച്ചെത്തുന്ന ചിത്രത്തിലൂടെയാണ് സംയുക്ത ബോളിവുഡിലേക്ക് ചുവടുവയ്ക്കുന്നത്. തെലുങ്ക് ഫിലിംമേക്കറായ ചരൺ തേജ് ഉപ്പളപതിയാണ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.

ചരൺ തേജയുടേയും ബോളിവുഡ് അരങ്ങേറ്റമാണ് ഈ ചിത്രം. നസ്റുദ്ദീൻ ഷാ, ജിഷു സെൻ ​ഗുപ്ത, ആദിത്യ സീൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലായി പൂർത്തിയാക്കിയതായാണ് വിവരം. ആക്ഷൻ ത്രില്ലറായാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുക.

നിരഞ്ജൻ അയ്യങ്കാർ, ജെസീക്ക ഖുറാന എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ഷാരൂഖ് ചിത്രം ജവാന്റെ ഫോട്ടോ​ഗ്രഫി ഡയറക്ടർ ജി.കെ വിഷ്ണു, അനിമലിന്റെ സം​ഗീത സംവിധായകൻ ഹർഷവർദ്ധൻ രാമേശ്വർ, പുഷ്പ 2 വിന്റെ എഡിറ്റർ നവീൻ നൂലി എന്നിവരും ചിത്രത്തിന്റെ ഭാ​ഗമാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

1997 ൽ പുറത്തിറങ്ങിയ മിൻസാര കനവ് എന്ന ചിത്രത്തിലൂടെയാണ് പ്രഭുദേവയും കജോളും ഒന്നിച്ചഭിനയിച്ചത്. അതേസമയം തെലുങ്ക് സിനിമ ലോകത്ത് നിരവധി ആരാധകരുള്ള നടിമാരിലൊരാളാണ് സംയുക്ത.

തെലുങ്കിൽ ഒന്നിന് പുറകേ ഒന്നായി നിരവധി ഹിറ്റ് സിനിമകളിലും താരം നായികയായെത്തി. നിഖിൽ സിദ്ധാർഥയ്ക്കൊപ്പം സ്വയംഭൂ എന്ന ചിത്രമാണ് സംയുക്തയുടേതായി റിലീസിന് ഒരുങ്ങുന്നത്. അതുകൂടാതെ ശർവാനന്ദ് നായകനാകുന്ന ചിത്രത്തിലും സംയുക്ത അഭിനയിക്കുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

ഷഫാലി വര്‍മയ്ക്ക് അര്‍ധ സെഞ്ച്വറി; മിന്നും തുടക്കമിട്ട് ഇന്ത്യൻ വനിതകൾ

90 റണ്‍സടിച്ച് ജയിപ്പിച്ച്, റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി പന്ത്; ദക്ഷിണാഫ്രിക്ക എ ടീമിനെ തകര്‍ത്തു

എൻട്രി ഹോം ഫോർ ഗേൾസ്; മാനേജർ തസ്തികയിൽ നിയമനം നടത്തുന്നു

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

SCROLL FOR NEXT