ഫോട്ടോ: ഇൻസ്റ്റ​ഗ്രാം 
Entertainment

ഷൈൻ ടോം പറഞ്ഞത് എനിക്ക് സങ്കടമുണ്ടാക്കി, അന്ന് സംസാരിച്ച വിഷയം തന്നെ വേറെയായിരുന്നു: സംയുക്ത

താൻ ഏറെ പുരോഗമനപരമായി എടുത്തൊരു തീരുമാനത്തെ മറ്റൊരു സാഹചര്യവുമായി കൂട്ടിയിണക്കി സംസാരിച്ചത് വലിയ സങ്കടമുണ്ടാക്കിയെന്ന് സംയുക്ത പ്രതികരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ടൻ ഷൈൻ ടോം ചാക്കോ ജാതിവാലിന്റെ പേരിൽ നടത്തിയ വിമർശനം സങ്കടമുണ്ടാക്കിയെന്ന് നടി സംയുക്ത. താൻ ഏറെ പുരോഗമനപരമായി എടുത്തൊരു തീരുമാനത്തെ മറ്റൊരു സാഹചര്യവുമായി കൂട്ടിയിണക്കി സംസാരിച്ചത് വലിയ സങ്കടമുണ്ടാക്കിയെന്ന് സംയുക്ത പറഞ്ഞു. ‘വിരുപക്ഷ’ എന്ന തെലുങ്ക് സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടി.

"ഞാൻ വളരെ പുരോഗമനപരമായി എടുത്തൊരു തീരുമാനമാണ് എന്റെ പേരിനൊപ്പം ജാതിവാൽ വേണ്ടെന്നത്. ഒരു സ്ഥലത്ത് ഇത് പറഞ്ഞാൽ പെട്ടെന്ന് മാറുന്ന കാര്യമല്ല. മറ്റൊരിടത്ത് ചെല്ലുമ്പോൾ എന്നെ വീണ്ടും ജാതിവാൽ ചേർത്താണ് വിളിക്കുന്നത്. ഞാൻ ഒരു സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ചെന്നൈയിൽ പോയപ്പോൾ അവിടെയും എന്നെ ഇതുചേർത്ത് വിളിച്ചത് സത്യമായിട്ടും വളരെ അരോചകമായി തോന്നി. അങ്ങനെയാണ് ഞാനത് മാറ്റിയത്. അത് ചോദ്യം ചെയ്യപ്പെടുക എന്ന് പറയുന്നത് എനിക്ക് സങ്കടം ഉണ്ടാക്കിയ ഒരു കാര്യമാണ്. അന്ന് സംസാരിച്ച വിഷയം തന്നെ വേറെയായിരുന്നു, അതുമായി ഞാനെടുത്ത ഒരു പ്രോഗ്രസീവ് തീരുമാനത്തെ കൂട്ടിയിണക്കിയപ്പോൾ വളരെ സങ്കടം തോന്നി", സംയുക്ത പറഞ്ഞു. 

സംയുക്ത നായികയായ ചെമ്പൻ വിനോദ്, ഷൈൻ ടോം ചാക്കോ എന്നിവർ അഭിനയിച്ച ‘ബൂമറാങ്’ സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി നടന്ന പരിപാടിയിലാണ് നടിക്കെതിരെ ഷൈൻ വിമർശനമുന്നയിച്ചത്. സംയുക്ത പ്രമോഷനെത്താതിരുന്നതിന്റെ പേരിലായിരുന്നു വിമർശനം. മേനോൻ ആയാലും നായരായാലും ക്രിസ്ത്യാനി ആയാലും മുസ്‌ലിം ആയാലും ചെയ്ത ജോലി പൂർത്തിയാക്കണം എന്നാണ് ഷൈൻ പറഞ്ഞത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം