സംയുക്ത വർമ്മ, ബിജു മേനോൻ/ ഇൻസ്റ്റ​ഗ്രാം 
Entertainment

കഴുത്തിൽ ഗുരുവായൂരപ്പൻ, കാതിൽ  കൊടുങ്ങല്ലൂരമ്മ; സംയുക്തയുടെ ആഭരണങ്ങളിൽ കണ്ണുടക്കി ആരാധകർ, ചിത്രങ്ങൾ 

സംയുക്തയും ബിജു മേനോനും മകൻ ദക്ഷ് ധാർമിക്കും ഒന്നിച്ചാണ് വിവാഹ സത്ക്കാരത്തിനെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ടിയും ബന്ധുവുമായ ഉത്തര ഉണ്ണിയുടെ വിവാഹത്തിൽ പങ്കെടുത്ത നടി സംയുക്ത വർമ്മയുടെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. സംയുക്തയും ബിജു മേനോനും മകൻ ദക്ഷ് ധാർമിക്കും ഒന്നിച്ചാണ് വിവാഹ സത്ക്കാരത്തിനെത്തിയത്. പരിപാടിക്ക് സംയുക്ത അണിഞ്ഞിരുന്ന ആഭരണങ്ങളാണ് ഇപ്പോൾ ശ്രദ്ധയാകർഷിച്ചിരിക്കുന്നത്. 

ഗുരുവായൂരപ്പന്റെ വലിയ ഒരു ലോക്കറ്റ് ആണ് മാലയുടെ പ്രത്യേകത. കൊടുങ്ങല്ലൂരമ്മയുടെ രൂപം കൊത്തിയ ജിമിക്കികമ്മലായിരുന്നു മറ്റൊരു ആകർഷണം. ഡിസൈൻ ആഡ്സ് പകർത്തിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. 

നേരത്തെ വിവാഹിതയായ ഉത്തരയ്ക്ക് സംയുക്ത ആശംസകൾ കുറിച്ചിരുന്നു. ഉത്തരക്കുട്ടി വളർന്നു സുന്ദരിയായ മണവാട്ടിയായെന്ന് വിശ്വസിക്കാനാവുന്നില്ല എന്നാണ് സംയുക്ത കുറിച്ചത്. എനിക്ക് വിശ്വസിക്കാനാവുന്നില്ല, ഉത്തരക്കുട്ടി വളർന്നു സുന്ദരിയായ മണവാട്ടിയായെന്ന്. എല്ലാം സമ്മതിക്കണം എന്നല്ല സ്നേഹത്തിലൂടെ അർത്ഥമാക്കുന്നത്, കണ്ണുകളിൽ പരസ്പരം നോക്കൂ ഒരിക്കലും വഴക്കിടേണ്ടിവരില്ല. മോശം നാളുകളിൽ പോലും ആ വ്യക്തിയില്ലാതെ നിങ്ങൾക്ക് ചിന്തിക്കാനാവില്ലെന്നതാണ് അതിന്റെ അർത്ഥം. ഹാപ്പി മാരീഡ് ലൈഫ് ഉത്തര നിതേഷ്- സംയുക്ത കുറിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

ആദ്യഗോള്‍ നേടിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞു; കാരണം വെളിപ്പെടുത്തി മെസി

'വാരിയെല്ലിന് ചതവുണ്ട്, ആയുസ് നീട്ടി കിട്ടിയത് ഭാ​ഗ്യം'; കോൺക്രീറ്റ് വാട്ടർ ടാങ്കിൽ വീണ് പരിക്കേറ്റെന്ന് നടൻ വിനോദ് കോവൂർ

ഇറാന്റെ പുനരധിവാസം; 300 ബില്യണ്‍ ഡോളറിന്റെ ധനസഹായ പദ്ധതി യുഎസ് രൂപീകരിക്കണം, ഉപരോധങ്ങളും പിന്‍വലിക്കണം; ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

SCROLL FOR NEXT