ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

23 വർഷങ്ങൾ, ശാലിനിയെ ചേർത്തുപിടിച്ച് അജിത്; പ്രണയചിത്രം പങ്കുവച്ച് ശ്യാമിലി  

ശാലിനിയുടെ സഹോദരി ശ്യാമിലിയാണ് ഇരുവർക്കും പ്രണയവാർഷികാശംസകൾ നേർന്നിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പ്രണയത്തിന്റെ 23-ാം വർഷം ആഘോഷിക്കുകയാണ് തെന്നിന്ത്യൻ സിനിമയുടെ മാതൃകാദമ്പതികളെന്ന് വിശേഷിപ്പിക്കുന്ന അജിത്തും ശാലിനിയും. വിവാഹത്തോടെ അഭിനയം നിർത്തിയെങ്കിലും ശാലിനിക്ക് ഇപ്പോഴും ആരാധകർ ഏറെയാണ്. ശാലിനിയുടെ സഹോദരി ശ്യാമിലിയാണ് ഇരുവർക്കും പ്രണയവാർഷികാശംസകൾ നേർന്നിരിക്കുന്നത്. അജിത്തും ശാലിനിയും ഒന്നിച്ചുള്ള ഒരു പ്രണയചിത്രം പങ്കുവച്ചായിരുന്നു ആശംസ. 

പാർട്ടി ലൈറ്റുകൾക്ക് ഇടയിൽ ശാലിനിയെ ചേർത്തുപിടിച്ച അജിത്തിന്റെ ചിത്രമാണ് ശ്യാമിലി പങ്കുവച്ചത്. 2000 ഏപ്രിൽ മാസത്തിലാണ് ഇവർ വിവാഹിതരായതെങ്കിലും പ്രണയനാളുകൾ മുതലുള്ള ഓർമകൾ ചേർത്താണ് ശ്യാമിലി ‘23 വർഷത്തെ ഒത്തുചേരൽ’ എന്ന് കുറിച്ചത്.  അജിത്തും ശാലിനിയുടെ സമൂഹമാധ്യമങ്ങളിൽ സജീവമല്ലാത്തതുകൊണ്ടുതന്നെ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും അധികം കാണാറില്ല. അതുകൊണ്ടുതന്നെ ശ്യാമിലി പങ്കുവച്ച ചിത്രം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. 

അമർക്കളം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ശാലിനിയും അജിത്തും പ്രണയത്തിലാകുന്നത്. ആദ്വിക്, അനൗഷ്ക എന്നിവരാണ് മക്കൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

വൈഭവിനെ പുറത്താക്കാന്‍ എന്താണ് മാര്‍ഗം? വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ മറുപടി

പൊതുസ്ഥലത്തെ നിസ്കാരം അവകാശമല്ല; എല്ലാവര്‍ക്കും തുല്യ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

'സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള ഗുസ്തി മത്സരമല്ല തെരഞ്ഞെടുപ്പ്'; അന്‍വറിന് മറുപടി പറഞ്ഞ് സമയം കളയാനില്ല; റിയാസ്

SCROLL FOR NEXT