ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

അകത്തും പുറത്തും സുന്ദരൻ; മമ്മൂട്ടിയെക്കുറിച്ച് സിമ്രൻ

‘മമ്മൂട്ടി സാറിനൊപ്പം ഒരുപാട് നല്ല ഓർമകളുണ്ട്. അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യാൻ പറ്റിയതിൽ ഒരുപാട് സന്തോഷമുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

രുകാലത്ത് തെന്നിന്ത്യൻ സിനിമാ ലോകത്തെ സൗന്ദര്യ സങ്കൽപ്പമായിരുന്നു സിമ്രാൻ. തമിഴ്, തെലുങ്ക്, മലയാളം സിനിമകളിൽ താരം നിറഞ്ഞു നിൽക്കുകയായിരുന്നു. മമ്മൂട്ടിക്കൊപ്പമാണ് സിമ്രൻ മലയാളത്തിൽ ഒന്നിച്ച് അഭിനയിച്ചത്. ഇന്ദ്രപ്രസ്ഥം എന്ന സിനിമയിലെ താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ മമ്മൂട്ടിക്കൊപ്പമുള്ള നിമിഷങ്ങൾക്കുറിച്ച് മനസു തുറക്കുകയാണ് സിമ്രൻ. അകത്തും പുറത്തും സുന്ദരമായ വ്യക്തിത്വമുള്ള ആളാണ് മമ്മൂട്ടി എന്നാണ് താരം പറയുന്നത്. 

‘മമ്മൂട്ടി സാറിനൊപ്പം ഒരുപാട് നല്ല ഓർമകളുണ്ട്. അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യാൻ പറ്റിയതിൽ ഒരുപാട് സന്തോഷമുണ്ട്. അകത്തും പുറത്തും സുന്ദരമായ വ്യക്തിത്വമുള്ള ആളാണ് അദ്ദേഹം. സൗത്ത് ഇന്ത്യയിൽ എന്റെ ആദ്യത്തെ അഭിനയം അദ്ദേഹത്തിനൊപ്പമായിരുന്നു. ആവേശവും കൗതുകവും നിറഞ്ഞതായിരുന്നു ആ സമയം. ആ ചിത്രത്തിലഭിനയിച്ചിട്ട് ഇപ്പോൾ രണ്ട് പതിറ്റാണ്ടുകളായി. ഇന്ദ്രപ്രസ്ഥത്തെ കുറിച്ച് ആലോചിക്കുമ്പോൾ എനിക്ക് എന്നോട് തന്നെ ബഹുമാനം തോന്നാറുണ്ട്,’- സിമ്രൻ പറഞ്ഞു. 

നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ റോക്കട്രി: ദി നമ്പി എഫക്റ്റ് ആണ് സിമ്രാന്റേതായി പുറത്തിറങ്ങിയ ചിത്രം.  മാധവനാണ് നമ്പി നാരായണനായി ചിത്രത്തിലെത്തുന്നത്. അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. മലയാളി സംവിധായകന്‍ പ്രജേഷ് സെന്‍ ചിത്രത്തിന്‍റെ കോ-ഡയറക്ടര്‍ ആണ്. ശ്രീഷ റായ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ബിജിത്ത് ബാല. സംഗീതം സാം സി എസ്. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇരട്ട ചക്രവാതച്ചുഴി: ഏഴ് ജില്ലകളില്‍ തീവ്രമഴ, ഓറഞ്ച് അലര്‍ട്ട്

Today's Rashi Phalam August 08 | സ്വത്ത് സംബന്ധമായ കാര്യങ്ങളിൽ പുരോഗതി, ചർച്ചകൾ അനുകൂലമാകും

സസ്യങ്ങള്‍ മാത്രമല്ല, മാംസവും കൃഷി ചെയ്ത് വിളയിക്കാം? വിപ്ലവകരമായ കണ്ടെത്തലുമായി ഗവേഷകര്‍

മുഖ്യമന്ത്രിക്ക് ഗുരുവായൂരില്‍ നേന്ത്രപ്പഴം കൊണ്ട് തുലാഭാരം

വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ ഫ്രീഡം ക്വിസില്‍ സവര്‍ക്കറെ പുകഴ്ത്തി ചോദ്യം; പരാതിയുമായി എംഎസ്എഫ്