സുനൈന/ ഫേസ്ബുക്ക് 
Entertainment

കല്യാണത്തെക്കുറിച്ചല്ലാതെ ചെയ്ത സിനിമകളെ കുറിച്ച് ഒന്നും പറയാനില്ലേ?; വിവാഹ ​ഗോസിപ്പുകൾക്ക് നടിയുടെ മറുചോദ്യം

'രാജ രാജ ചോര' എന്ന തെലുങ്ക് ചിത്രത്തിൻറെ തിരക്കിലാണിപ്പോൾ നടി

Author : സമകാലിക മലയാളം ഡെസ്ക്

കാതലിൽ വിഴുന്തേൻ എന്ന സിനിമയിലൂടെ ശ്രദ്ധനേടിയ നടിയാണ് സുനൈന. നീർ പറവൈ, വംസം, തൊണ്ടൻ എന്നിങ്ങനെ നിരവധി ചിത്രങ്ങളിലാണ് നടി കഴിവ് തെളിയിച്ചത്. ഒന്നിനു പിറകെ ഒന്നായി നല്ല അവസരങ്ങൾ തേടിയെത്തുന്നതിന്റെ സന്തോഷത്തിലാണ് നടിയിപ്പോൾ. 

ലോക്ക്ഡൗൺ കാലത്ത്  'സില്ലു കുറുപ്പട്ടി' എന്ന ആന്തോളജി ചിത്രത്തിൽ സുനൈന അഭിനയിച്ചിരുന്നു. 'രാജ രാജ ചോര' എന്ന തെലുങ്ക് ചിത്രത്തിൻറെ തിരക്കിലാണിപ്പോൾ നടി. സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ വിവാഹത്തേക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് നടി വ്യക്തമാക്കി. 

കഴിഞ്ഞ ഒന്നര വർഷങ്ങമായി ഒരുപാട് നല്ല അവസരങ്ങൾ ലഭിച്ചു. എല്ലാം അഭിനയ സാധ്യതകൾ ഉള്ളതായിരുന്നു. എന്നെ മാത്രം മനസ്സിൽ കണ്ട് സൃഷ്ടിച്ച കഥാപാത്രങ്ങളുണ്ട് എന്ന് ചില സംവിധായകർ പറയുന്നത് കേൾക്കുമ്പോൾ വല്ലാത്ത സന്തോഷവും അഭിമാനവും തോന്നാറുണ്ട്. അതിനിടയിൽ വിവാഹ ഗോസിപ്പുകൾക്ക് സമയമില്ല എന്നാണ് നടി പറയുന്നത്. എൻറെ കല്യാണ ഗോസിപ്പുകളെ കുറിച്ച് അല്ലാതെ ചെയ്ത സിനിമകളെ കുറിച്ച് ഒന്നും പറയാനില്ലേ എന്നാണ് കല്യാണത്തെ കുറിച്ച് ചോദിക്കുന്നവരോട് നടിയുടെ മറുചോദ്യം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം