തൃഷ/ ട്വിറ്റർ 
Entertainment

'ഏറ്റവും വേദനിച്ച ആഴ്ചകളിലൊന്ന്'; കോവിഡ് ബാധിച്ചെന്ന് തൃഷ

എല്ലാ രോ​ഗലക്ഷണങ്ങളും തനിക്കുണ്ടായിരുന്നെന്നും കഴിഞ്ഞ ഒരാഴ്ചയായി മാനസികമായും ശാരീരികമായും ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചെന്നും താരം

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ നടി തൃഷയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച വിവരം ആരാധകരെ അറിയിച്ചത്. പുതുവർഷത്തിന് തൊട്ടുമുൻപായാണ് താരം കോവിഡ് ബാധിതയായത്. എല്ലാ രോ​ഗലക്ഷണങ്ങളും തനിക്കുണ്ടായിരുന്നെന്നും കഴിഞ്ഞ ഒരാഴ്ചയായി മാനസികമായും ശാരീരികമായും ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചെന്നും താരം ട്വിറ്ററിൽ കുറിച്ചു. 

തൃഷയുടെ കുറിപ്പ് വായിക്കാം

എല്ലാ മുന്‍കരുതലും സുരക്ഷയും എടുത്തിട്ടും പുതു വര്‍ഷത്തിന് തൊട്ടു മുന്‍പായി എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. നിങ്ങള്‍ പറയുന്ന എല്ലാ ലക്ഷണങ്ങളും എനിക്കുണ്ടായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും ദുഷ്‌കരമായ ആഴ്ചകളില്‍ ഒന്നായി ഇത് മാറി. ഇപ്പോള്‍ രോഗമുക്തി നേടിക്കൊണ്ടിരിക്കുകയാണ്. ഇന്ന് അവസ്ഥ മെച്ചപ്പെട്ടിട്ടുണ്ട്. എന്റെ വാക്‌സിനേഷന് നന്ദി. എല്ലാവരും മുന്‍പ് ചെയ്തിരുന്ന എല്ലാ മുന്‍കരുതലും തുടരൂ. രോഗം മാറി ഉടനെ വീട്ടിലേക്ക് പോകാന്‍ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു. എന്റെ മികച്ച കുടുംബത്തിനും കുടുംബത്തിനും ഹൃദയം നിറഞ്ഞ നന്ദി പറയുന്നു.- തൃഷ കുറിച്ചു.

സിനിമ മേഖലയിലെ നിരവധി പ്രമുഖരാണ് കോവിഡ് ബാധിതരാകുന്നത്. സംവിധായകൻ പ്രിയദർശൻ ഇന്നലെയാണ് കോവിഡ് പോസിറ്റീവായത്. ഇപ്പോൾ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. നടി സ്വര ഭാസ്കറിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

വരുന്നു പെന്‍ഷനൊപ്പം ഹെല്‍ത്ത് ഇന്‍ഷുറന്‍സും, ടോപ്പ്- അപ്പ് സൗകര്യം; എന്താണ് എന്‍പിഎസ് സ്വാസ്ഥ്യ?

ബൈക്ക് യാത്രികയെ ഇടിച്ചിട്ട കേസ്: പ്രതി കല്യാണ്‍ ബൈന്‍സ്‌‍ല പിടിയില്‍; വധശ്രമത്തിന് കേസെടുത്തു

ന്യൂയോർക്കിൽ റെയിൽവേ ട്രാക്കിലിരുന്ന ഇന്ത്യൻ വംശജയും സുഹൃത്തും ട്രെയിൻ തട്ടി മരിച്ചു: ചിരിച്ചുകൊണ്ട് ട്രാക്കിലിരുന്നെന്ന് ഡ്രൈവർ

ഫ്ലാക്സ് സീഡ് ജെല്ല് വീട്ടിൽ തയ്യാറാക്കാം, ഡ്രൈ ഹെയറിന് മികച്ചത്