വിൻസി അലോഷ്യസ്/ ചിത്രം;ഇൻസ്റ്റ​ഗ്രാം, രേഖ പോസ്റ്റർ 
Entertainment

'കളിക്കുന്ന തിയറ്ററില്‍ പോലും പോസ്റ്റര്‍ ഇല്ല, ഒരു സിനിമക്കും ഈ ഗതി വരരുത്'; വിന്‍സി അലോഷ്യസ്

ഉള്ള തിയറ്ററിലുള്ള ഷോ കാണാന്‍ ശ്രമിക്കണമെന്നും ഇല്ലെങ്കില്‍ നാളെ സിനിമ അവിടെ കാണില്ലെന്നുമാണ് താരം പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

വിന്‍സി അലോഷ്യസ് പ്രധാന കഥാപാത്രമായി എത്തിയ ചിത്രം രേഖ കഴിഞ്ഞ ദിവസമാണ് തിയറ്ററില്‍ എത്തിയത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. എന്നാല്‍ ചിത്രത്തിന് ഷോകള്‍ കുറവാണെന്നും പോസ്റ്ററുകള്‍ പോലുമില്ലെന്നും പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നായിക വിന്‍സി. വലിയ താരങ്ങള്‍ ഇല്ലാത്തതുകൊണ്ട് ചിത്രത്തിന് ഷോകള്‍ കിട്ടിയില്ലെന്നാണ് വിന്‍സി പറയുന്നത്. ഉള്ള തിയറ്ററിലുള്ള ഷോ കാണാന്‍ ശ്രമിക്കണമെന്നും ഇല്ലെങ്കില്‍ നാളെ സിനിമ അവിടെ കാണില്ലെന്നുമാണ് താരം പറയുന്നത്. 

ഒരു പോസ്റ്റര്‍ പോലും ഇല്ലാത്ത സിനിമ അത് ഒരുപക്ഷെ ഞങ്ങളുടെ ആയിരിക്കും. കളിക്കുന്ന തിയേറ്ററില്‍ പോലും പോസ്റ്റര്‍ ഇല്ല , ഒരു സിനിമക്കും ഈ ഗതി വരരുത്- എന്ന അടിക്കുറിപ്പിലാണ് വിന്‍സി ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ജോണ്‍ ഐസക് തോമസ് സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചത് തമിഴ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജായിരുന്നു. 

വിന്‍സിയുടെ കുറിപ്പ്

ഞങ്ങളുടെ സിനിമ രേഖ, വലിയ തിയറ്ററുകളോ ഷോസോ ഒന്നും ഇല്ല. ഒരുപാട് കഷ്ടപ്പെട്ട് ചെയ്ത സിനിമ. ആളുകള്‍ ചോദിക്കുന്നു എന്താ ഷോകള്‍ കുറവാണല്ലോ, ഞങ്ങളുടെ നാട്ടില്‍ ഇല്ലല്ലോ, പോസ്റ്റര്‍ ഇല്ലല്ലോ എന്നൊക്കെ. സത്യം പറഞ്ഞാല്‍ നല്ല വിഷമം ഉണ്ട്. ഇങ്ങനെയാവും എന്ന് വിചാരിച്ചില്ല. ആകെ ഉള്ളത് ഞങ്ങളുടെ സിനിമയുടെ വിശ്വാസം മാത്രം ഉള്ളൂ. വല്യ സ്റ്റാര്‍ കാസ്റ്റ് ഒന്നും ഇല്ലാത്തോണ്ട് ഞങ്ങള്‍ക്ക് ഇത്രയൊക്കെ കാര്യങ്ങള്‍ കിട്ടത്തുള്ളൂ. ഇനി നിങ്ങളുടെ കയ്യിലാണ്. ഉള്ള തിയറ്ററിലുള്ള ഷോ(1 ഷോ) അത് കാണാന്‍ ശ്രമിക്കണം. ഇല്ലെങ്കില്‍ നാളെ ഞങ്ങളുടെ സിനിമ അവിടെ കാണില്ല. നല്ല അഭിപ്രായങ്ങള്‍ വരുന്നുണ്ട്. ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്നു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന്‍ കടുത്ത അതൃപ്തിയില്‍, സ്വതന്ത്രനായി മത്സരിക്കും?, ഉച്ചയ്ക്ക് 12 ന് വാര്‍ത്താസമ്മേളനം

ആറന്മുളയില്‍ കുമ്മനം, ഗുരുവായൂരില്‍ ബി ഗോപാലകൃഷ്ണന്‍; ബിജെപി രണ്ടാം പട്ടിക പ്രസിദ്ധീകരിച്ചു

ഉറക്കം മുതൽ ഭക്ഷണക്രമം വരെ, റമദാൻ വ്രതത്തിന് ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

5000 രൂപ എസ്‌ഐപി vs അഞ്ചുലക്ഷം ലംപ്‌സം; ചാഞ്ചാട്ട വിപണിയില്‍ ഏതാണ് നല്ലത്? വിശദാംശങ്ങള്‍

സ്ഥാനാര്‍ഥിയായതോടെ ജീവിതത്തില്‍ ഒറ്റപ്പെട്ടു, തെരഞ്ഞെടുപ്പ് മറക്കാന്‍ ആഗ്രഹിക്കുന്ന അധ്യായം: ഫിറോസ് കുന്നംപറമ്പില്‍

SCROLL FOR NEXT