ആദ ശർമ്മ instagram
Entertainment

48 ദിവസം ആർത്തവം നീണ്ടു നിന്നു; 'എൻഡോമെട്രിയോസിസ്' എന്ന രോ​ഗാവസ്ഥയിലൂടെ കടന്നു പോയെന്ന് നടി അദ ശർമ്മ

പരുക്ക് പറ്റിയതിന് ശേഷം എന്റെ ശാരീരികാവസ്ഥ വളരെ മോശമായി.

സമകാലിക മലയാളം ഡെസ്ക്

ദ് കേരള‌ സ്റ്റോറി എന്ന ഒറ്റ ചിത്രത്തോടെ കരിയർ തന്നെ മാറി മറിഞ്ഞ താരമാണ് അദ ശർമ്മ. നാലോളം പ്രൊജക്ടുകളാണ് ഒരു വർഷത്തിനിടെ താരത്തിന്റേതായി പുറത്തുവന്നത്. എന്നാൽ തുടർച്ചയായുള്ള ഷൂട്ടിങ്ങുകൾ കാരണം സ്ട്രെസ് കൂടിയെന്നും ഇതിന്റെ ഫലമായി എൻഡോമെട്രിയോസിസ് എന്ന രോ​ഗാവസ്ഥയിലൂടെ തനിക്ക് കടന്നു പോകേണ്ടി വന്നുവെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് അദയിപ്പോൾ. ബസ്തർ ദ് നക്സൽ സ്റ്റോറി എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ സമയത്താണ് തനിക്ക് ഈ ആരോ​ഗ്യപ്രശ്നമുണ്ടായെതന്നും താരം പറയുന്നു.

'കേരള സ്റ്റോറി ചെയ്യുന്ന സമയത്ത് ശരീരം മെലിയണമായിരുന്നു, കമാൻഡോയിൽ ബോഡി നല്ല ഫിറ്റായി ഇരിക്കണമായിരുന്നു, സൺഫ്ലവർ‌ സീസൺ 2 വിൽ വളരെ സെക്സി ലുക്കിലും. അങ്ങനെ ഓരോ സിനിമകൾക്കും വണ്ണം കൂട്ടുകയും കുറയ്ക്കുകയുമൊക്കെ ചെയ്യേണ്ടി വന്നു. ബസ്തറിൽ ശരീരഭാരം കൂട്ടണമായിരുന്നു. ശരിക്കും വണ്ണം കൂട്ടുന്ന സമയത്ത് നമ്മൾ വളരെ ശ്രദ്ധയോടെയായിരിക്കും ചെയ്യുക. പക്ഷേ ഷൂട്ടിങ്ങിനായി ചെയ്യുമ്പോൾ ചിലപ്പോൾ ഇതെല്ലാം കൃത്യമായി നോക്കാൻ പറ്റിയെന്ന് വരില്ല.

പ്രത്യേകിച്ച് ശാരീരികാധ്വാനം ഒരുപാട് കാര്യങ്ങൾ ചെയ്യാനുള്ള സിനിമകളിൽ. ബസ്തറിന്റെ ഷൂട്ടിനിടയിൽ എനിക്ക് പരുക്ക് പറ്റി. എന്റെ ഇടുപ്പ് തെന്നി മാറി, അതിന്റെ ഭാ​ഗമായി നട്ടെല്ലിന് പ്രശ്നമുണ്ടായി. ശരിക്കും എന്റെ ശരീരം വളരെ ഫ്ലെക്സിബിളായിരുന്നു. പക്ഷേ പരുക്ക് പറ്റിയതിന് ശേഷം എന്റെ ശാരീരികാവസ്ഥ വളരെ മോശമായി. ആ സിനിമയും എനിക്ക് ഭയങ്കര സമ്മർദമേറിയതായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഒരു കഥാപാത്രത്തെ ജീവിതത്തിൽ നിന്ന് എങ്ങനെ മാറ്റി നിർത്തണമെന്ന് എനിക്കറിയില്ല. ചില സമയങ്ങളിൽ അതെന്റെ ജീവിതത്തെ വരെ ബാധിക്കാൻ തുടങ്ങി. അങ്ങനെ അതിഭീകരമായ സ്ട്രെസിലൂടെ ഞാൻ കടന്നുപോയി. ഒടുവിൽ എൻഡോമെട്രിയോസിസ് എന്ന അവസ്ഥയിലേക്ക് ഞാനെത്തി. അതായത് ആർത്തവം നിൽക്കാതെ വരും, എനിക്ക് 48 ദിവസം വരെ ആർത്തവം നീണ്ടു നിന്നു. പിന്നീട് യോ​ഗയും നൃത്തവും വർക്കൗട്ടുമൊക്കെ ചെയ്താണ് വണ്ണം കുറച്ചതെന്നും അദ ശർമ്മ' പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

ട്രെയിനില്‍ ആക്രമണം: ശ്രീക്കുട്ടിയുടെ ചികിത്സക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

പിഎം ശ്രീ പദ്ധതി: മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ കെഎസ്‌യുവിന്റെ കരിങ്കൊടി പ്രതിഷേധം

സി കെ നായിഡു ട്രോഫി; കേരളത്തിനെതിരെ പഞ്ചാബ് ശക്തമായ നിലയിൽ

ബെസ്റ്റ് ആക്ടർ ചാത്തൻ തൂക്കി; 'ഏഴാമത്തെ അത്ഭുതം'; ഒരേ ഒരു മമ്മൂക്ക!

SCROLL FOR NEXT