ആദിപുരുഷ് പോസ്റ്റർ/ ട്വിറ്റർ 
Entertainment

പത്താനെയും പൊട്ടിച്ച് ആദിപുരുഷ്; ആദ്യദിനം 140 കോടി കളക്ഷൻ

ആദിപുരുഷിന് ആദ്യദിനം റെക്കോർഡ് നേട്ടം

Author : സമകാലിക മലയാളം ഡെസ്ക്

​ഗോളതലത്തിൽ പത്താനെയും പൊട്ടിച്ച് പ്രഭാസ് ചിത്രം ആദിപുരുഷ്.140 കോടിയാണ് ആദ്യദിനം ചിത്രം ആ​ഗോളതലത്തിൽ നേടിയതെന്നാണ് നിർമാതാക്കൾ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു ബോളിവുഡ് ചിത്രം നേടുന്ന എക്കാലത്തെയും വലിയ ഓപ്പണിങ് ആണ് ഇതെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. രാമായണ കഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രം ഓം റൗട്ട് ആണ് സംവിധാനം ചെയ്‌തത്. 500 കോടി രൂപ മുതൽമുടക്കി നിർമിച്ച ചിത്രത്തിനെതിരെ റിലീസ് ദിനത്തിൽ വലിയ രീതിയിലുള്ള നെഗറ്റീവ് പബ്ലിസിറ്റി നേരിട്ടിരുന്നു.

സമീപകാല ബോളിവുഡിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്ന ഷാരൂഖ് ഖാന്‍ ചിത്രം പഠാന്‍റെ ആദ്യദിന കളക്ഷന്‍ 106 കോടി ആയിരുന്നു. 
അതേസമയം സാറ്റലൈറ്റ്, ഡിജിറ്റല്‍, മ്യൂസിക്, മറ്റ് റൈറ്റ്സുകളുടെ വില്‍പ്പന വഴി ചിത്രം ഇതിനോടകം 247 കോടി രൂപ സമാഹരിച്ചതായാണ് റിപ്പോർട്ട്. 60 ലക്ഷമാണ് കേരളത്തിൽ ചിത്രത്തിന്റെ കളക്ഷൻ. തെലുങ്കില്‍ നിന്നും 58.50 കോടി രൂപയും, ഹിന്ദിയില്‍ നിന്നും 35 കോടി രൂപയും, തമിഴില്‍ നിന്നും ഒരുകോടി രൂപയും, കന്നഡയില്‍ നിന്നും 4 ലക്ഷം രൂപയുമാണ് ചിത്രം ആദ്യദിനം നേടിയത്.

ത്രിഡി സാങ്കേതികയിൽ ഒരുങ്ങുന്ന ചിത്രത്തിൽ കൃതി സനൺ ആണ് നായിക. ചിത്രത്തിൽ വില്ലനായെത്തുന്നത് സെയ്ഫ് അലി ഖാൻ ആണ്. നടൻ സണ്ണി സിംഗും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ടി- സീരിയസ്, റെട്രോഫൈൽ  ബാനറിൽ ഭൂഷൺ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേർന്നാണ് നിർമ്മിക്കുന്നത്. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിർമ്മാതാവായ ഭൂഷൺ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി