സിദ്ധാർഥിന് ആശംസകളുമായി അദിതി ഇൻസ്റ്റ​ഗ്രാം
Entertainment

'നിങ്ങളിലെ കൊച്ചു സിനിമാക്കാരൻ എപ്പോഴും ആവേശത്തോടെ ഉണ്ടായിരിക്കട്ടെ'; സിദ്ധാർഥിന് ആശംസകളുമായി അദിതി

സ്വപ്‌നം കണ്ടു കൊണ്ടേയിരിക്കുക, വെള്ളിത്തിരയിൽ വീണ്ടും അത്ഭുതങ്ങൾ സൃഷ്‌ടിച്ചുകൊണ്ടേയിരിക്കുക.

സമകാലിക മലയാളം ഡെസ്ക്

ചിത്ത എന്ന ചിത്രത്തിലൂടെ ഈ വർഷത്തെ മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡ് സ്വന്തമാക്കിയിരിക്കുകയാണ് സിദ്ധാർഥ്. ഇപ്പോഴിതാ അവാർഡ് ശിൽപ്പങ്ങളുമായി ഉറങ്ങാൻ കിടക്കുന്ന സിദ്ധാർഥിന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് നടിയും താരത്തിന്റെ ഭാവിവധുവുമായ അദിതി റാവു ഹൈദരി. "ചിത്ത ടീമിന് അഭിനന്ദനങ്ങൾ!, കലാസൃഷ്‌ടിക്ക് പ്രതിഫലം ലഭിക്കുമ്പോഴും നല്ല ആളുകൾ, നല്ല സിനിമകൾ വിജയിക്കുമ്പോൾ, നമ്മള്‍ എല്ലാവരും വിജയിക്കുകയാണ്.

സിദ്ധാർത്ഥ് നിങ്ങളുടെ ഹൃദയത്തിൽ നിന്നും കഥകൾ പറയാനുള്ള കഴിവും ദൃഢനിശ്ചയത്തിനും എല്ലാവിധ ആശംസകളും. എപ്പോഴും സന്തോഷവാനായിരിക്കുക. സ്വപ്‌നം കണ്ടു കൊണ്ടേയിരിക്കുക, വെള്ളിത്തിരയിൽ വീണ്ടും അത്ഭുതങ്ങൾ സൃഷ്‌ടിച്ചുകൊണ്ടേയിരിക്കുക. നിങ്ങളിലെ കൊച്ചു സിനിമാക്കാരൻ എപ്പോഴും ആകാംക്ഷയോടെയും സത്യസന്ധതയോടെയും കൂടി ഉണ്ടായിരിക്കട്ടെ"- എന്നാണ് അദിതി ചിത്രം പങ്കുവച്ച് കുറിച്ചിരിക്കുന്നത്.

താങ്ക് യു ലവ് എന്നാണ് അദിതിയുടെ കുറിപ്പിന് സിദ്ധാർഥ് മറുപടിയായി കുറിച്ചിരിക്കുന്നത്. "വീണ്ടും ഒരു ഫിലിംഫെയർ കൈയ്യിൽ പിടിക്കാൻ ഇനി 18 വർഷം കാത്തിരിക്കേണ്ടി വരില്ല എന്ന പ്രതീക്ഷയിലാണ് ഞാനിവിടെ നിൽക്കുന്നത്. ചിത്ത എനിക്ക് വളരെ സ്പെഷ്യലാണ്. ഇത് എൻ്റെ കമ്പനിയാണ്, എതാകി എൻ്റർടെയ്ൻമെൻ്റ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ആദ്യത്തെ മികച്ച ചലച്ചിത്ര അവാർഡ്. ഇതാണ് എല്ലാം"- എന്നാണ് സിദ്ധാർഥ് ഹൈദാരാബാദിൽ വച്ച് നടന്ന അവാർഡ് ചടങ്ങിൽ പറഞ്ഞത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എസ്.യു അരുൺ കുമാറാണ് ചിത്ത സംവിധാനം ചെയ്തത്. മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച നടൻ (ക്രിട്ടിക്സ്), മികച്ച നടി, മികച്ച സഹനടി, മികച്ച സം​ഗീതം, മികച്ച പിന്നണി ​ഗായിക തുടങ്ങി ഏഴ് അവാർഡുകളാണ് ചിത്ത നേടിയത്. ഇന്ത്യൻ 2 ആണ് സിദ്ധാർഥിന്റേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജയില്‍ ഡിഐജിക്കെതിരായ കൈക്കൂലിക്കേസ്: കൊടി സുനിയടക്കം 12 തടവുകാര്‍ പണം നല്‍കി, എം കെ വിനോദ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യും

'സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം': എഐ ചിത്രങ്ങള്‍ക്കെതിരെ നടി നിവേദ തോമസ്

കൈക്കൂലിക്കേസിൽ കുടുങ്ങി ജയിൽ ഡിഐജി, രാഹുലിന് നിർണായകം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ആണവ ബില്‍ ലോക്‌സഭ പാസ്സാക്കി; പ്രതിപക്ഷ ഭേദഗതികള്‍ തള്ളി

പോറ്റിയെ കേറ്റിയെ... ഇനി പാടാനില്ല; വികാരം വ്രണപ്പെട്ടത് വിശ്വാസികളായി ചമയുന്നവര്‍ക്കെന്ന് അണിയറ പ്രവര്‍ത്തകര്‍

SCROLL FOR NEXT