Ahaana Krishna and Diya Krishna 
Entertainment

'എന്റെ കല്യാണത്തെ വലിച്ചിട്ടത് വിചിത്രം; ഒരാളുടെ വാക്കിന് കുടുംബത്തിലുള്ളവരെല്ലാം ഉത്തരവാദികളല്ല'; വിവാദത്തില്‍ അഹാന

ഒരു വ്യക്തിയോടുള്ള പ്രശ്‌നത്തിന് എന്തിനാണ് കുടുംബത്തെ മൊത്തം വലിച്ചിടുന്നത്?

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ദിയ കൃഷ്ണയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് നടിയും സഹോദരിയുമായ അഹാന കൃഷ്ണ. ഒരു വ്യക്തിയുമായുള്ള പ്രശ്‌നത്തില്‍ കുടുംബത്തെ മൊത്തം വലിച്ചിടുന്നത് ശരിയല്ലെന്നാണ് അഹാന പറയുന്നത്. തങ്ങള്‍ ഒത്തൊരുമയോടെ കഴിയുന്ന കുടുംബമാമെങ്കിലും ആറ് പേരും ആറ് വ്യക്തികളാണെന്നാണ് അഹാന പറയുന്നത്. തന്റെ വിവാഹത്തെ വലിച്ചിട്ടതും അഹാന വിമര്‍ശിക്കുന്നുണ്ട്. ആ വാക്കുകളിലേക്ക്:

''ദീര്‍ഘകാലമായി ഇക്കാര്യം അഭിസംബോധന ചെയ്യണമെന്ന് കരുതിയിരുന്നു. ഞാന്‍ പറയുകയോ ചെയ്യുകയോ ചെയ്ത കാര്യങ്ങളില്‍ നിങ്ങള്‍ക്ക് എതിര്‍പ്പുണ്ടെങ്കില്‍ എന്നെ അഭിസംബോധന ചെയ്യാം. എന്റെ അച്ഛന്‍ പറഞ്ഞ കാര്യമാണെങ്കില്‍ അദ്ദേഹത്തോടാകാം. എന്റെ അമ്മയോ സഹോദരിമാരോ പറഞ്ഞതാണെങ്കില്‍ അവരെ അഡ്രസ് ചെയ്യുക.

ഒത്തൊരുമയോടെ കഴിയുന്ന ആറ് പേരുടെ കുടുംബമാകാം ഞങ്ങളുടേത്. പക്ഷെ ഞങ്ങള്‍ ആറ് വ്യത്യസ്തരായ, സ്വന്തമായ ചിന്തകളും അഭിപ്രായങ്ങളും കാഴ്ചപ്പാടുകളുമുള്ള മനുഷ്യരാണ്. ഒരു കുടുംബമാണെന്ന് കരുതി ഞങ്ങള്‍ എല്ലാവരും ഒരേ അഭിപ്രായം പങ്കുവെക്കുന്നവരാണെന്നല്ല. ഒരാളുടെ വാക്കുകള്‍ക്കും പ്രവര്‍ത്തികള്‍ക്കും ഞങ്ങളെല്ലാവരും ഉത്തരവാദികളാണെന്നുമല്ല. ഒന്ന് വ്യക്തമാക്കിക്കോട്ടെ, ഞങ്ങളുടെ വ്യക്തിത്വം ഞങ്ങളുടെ ഒരുമയെ ഇല്ലാതാക്കുന്നില്ല. ഞങ്ങളെന്നും പരസ്പരം ചേര്‍ത്തു നിര്‍ത്തും, പിന്‍താങ്ങും, സാഹചര്യം എന്ത് തന്നെയായാലും ഓരോരുത്തര്‍ക്കും ഒപ്പമുണ്ടാകും.

ഞങ്ങളെല്ലാം പബ്ലിക് പേഴ്‌സണാലിറ്റികളാണ്. ഞങ്ങളില്‍ ഒരാള്‍ പറയുകയോ ചെയ്യുകയോ ചെയ്യുന്ന കാര്യങ്ങള്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെടാതെ വരുന്ന സാഹചര്യങ്ങള്‍ ഉണ്ടാവുകയെന്നത് ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്. അത് ന്യായമാണ്. വിമര്‍ശനവും എതിര്‍പ്പും പൊതുവിടങ്ങളില്‍ നില്‍ക്കുന്നതിന്റെ ഭാഗമാണ്. പക്ഷെ ഒരു വ്യക്തിയോടുള്ള പ്രശ്‌നത്തിന് എന്തിനാണ് കുടുംബത്തെ മൊത്തം വലിച്ചിടുന്നത്. എന്തുകൊണ്ടാണ് ഒരാളുടെ അഭിപ്രായം കുടുംബത്തിന്റെ കാഴ്ചപ്പാടാകുന്നത്?

യാതൊരു ബന്ധവുമില്ലാത്ത വിഷയങ്ങളിലേക്ക് എന്റെ വിവാഹം വലിച്ചിഴയ്ക്കപ്പെടുന്നത് കാണുമ്പോള്‍ വിചിത്രമായാണ് തോന്നുന്നത്. പുരോഗമനത്തേയും യുക്തി ചിന്തയേയും കുറിച്ചുമൊക്കെ വാതോരാതെ സംസാരിക്കുന്നവര്‍ പോലും ഇത്രമേല്‍ സ്വാകാര്യമായ കാര്യം ഇത്തരം സംഭാഷണങ്ങളിലേക്ക് കൊണ്ടുവരുന്നത് അവരുടെ മനോഭാവത്തെയാണ് തുറന്നു കാട്ടുന്നത്. വിമര്‍ശനം വേറെയാണ്. ഒരാളുടെ ജീവിതത്തിലെ ബന്ധമില്ലാത്ത കാര്യം കുത്തിപ്പൊക്കി കൊണ്ടു വരുന്നത് തീര്‍ത്തും മറ്റൊന്നാണ്.

ഈ രീതി ഒരു രാത്രി കൊണ്ട് മാറില്ലെന്ന് എനിക്കറിയാം. പക്ഷെ ഒരിക്കലെങ്കിലും ഇക്കാര്യം പറയണമെന്ന് തോന്നി. ഒരാളെ തങ്ങളുടെ വാക്കുകളുടേയും പ്രവര്‍ത്തികളുടേയും പേരില്‍ അക്കൗണ്ടബിള്‍ ആക്കുന്നതും അവരുമായി ബന്ധപ്പെട്ടവരെയെല്ലാം കൊണ്ട് മറുപടി പറയിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. ഒരു കുടംബമെന്ന നിലയില്‍ ഞങ്ങള്‍ ഒരുമിച്ച് നില്‍ക്കുന്നു. പക്ഷെ ഞങ്ങള്‍ ചിന്തിക്കുന്നും സംസാരക്കുന്നതും പ്രവര്‍ത്തിക്കുന്നതും വ്യക്തികളായിട്ടാണ്.

നിങ്ങള്‍ക്ക് ഞങ്ങളില്‍ ആരോടുമായും എതിര്‍പ്പുണ്ടാകാം. പക്ഷെ ആ വ്യക്തിയെക്കുറിച്ചോ വിഷയത്തേക്കുറിച്ചോ ആയിരിക്കണം ചര്‍ച്ച. കുടുംബബന്ധമുള്ള എല്ലാവരേയും അതിലേക്ക് വലിച്ചിടേണ്ടതില്ല. എന്നെ സംബന്ധിച്ച് അതാണ് സാമാന്യനീതി''.

Ahaana Krishna reacts to the controversies related to Diya Krishna

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാമ്പ്, തേനീച്ച, കടന്നല്‍ ആക്രമിച്ച് മരിച്ചാല്‍ അഞ്ച് ലക്ഷം; വന്യജീവി ആക്രമണത്തില്‍ നഷ്ടപരിഹാരത്തുക 17.5 ലക്ഷമായി ഉയര്‍ത്തി

'28കാരിയെ ഗര്‍ഭിണിയാക്കിയ ശേഷം ബന്ധം അവസാനിപ്പിച്ചു'; പത്തനംതിട്ട ഡിസിആര്‍ബി സിഐക്ക് സസ്‌പെന്‍ഷന്‍

'വെളുപ്പിന് അഞ്ച് മണിക്ക് മേക്കപ്പ് തുടങ്ങും, എട്ട് മണിക്ക് മുൻപ് തീർക്കണം; എന്റെ ജീവിതത്തിൽ വലിയ സംഭാവന നൽകിയ സിനിമയാണ് ​'ഗുരു"

മോട്ടോർ തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പ്

ചേരാനെല്ലൂര്‍ വാഹന അപകടം; ജഡ്ജിയുടെ 17കാരനായ മകന് ജാമ്യം; വാഹന ഉടമയ്‌ക്കെതിരെ കേസ് എടുക്കും