Ahaana Krishna, Pinarayi Vijayan ഫെയ്സ്ബുക്ക്
Entertainment

'അപ്രതീക്ഷിതമായ കണ്ടുമുട്ടല്‍'; മുഖ്യമന്ത്രിക്കൊപ്പമുള്ള സെൽഫിയുമായി അഹാന

ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

സമകാലിക മലയാളം ഡെസ്ക്

അഭിനയത്തിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും താരമാണ് അഹാന കൃഷ്ണ. തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ അഹാന പങ്കുവയ്ക്കാറുണ്ട്. സ്ഥിരമായി യാത്ര ചെയ്യുന്ന അഹാന മിക്കപ്പോഴും ഏതെങ്കിലുമൊക്കെ സിനിമാ താരങ്ങളെ കണ്ടുമുട്ടിയ ചിത്രങ്ങളും അല്ലെങ്കില്‍ ഫ്ലൈറ്റില്‍ കിട്ടിയ ഇഷ്ടപ്പെട്ട ഭക്ഷണത്തിന്‍റെ വിശേഷങ്ങളൊക്കയാണ് പങ്കുവയ്ക്കാറുള്ളത്.

ഇപ്പോഴിതാ ഫ്ലൈറ്റ് യാത്രക്കിടെ അപ്രതീക്ഷിതമായി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് അഹാന. ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. 'അപ്രതീക്ഷിതമായ കണ്ടുമുട്ടല്‍. ഏറെ സ്നേഹ സമ്പന്നനായ, എപ്പോൾ വേണമെങ്കിലും സമീപിക്കാൻ കഴിയുന്ന വ്യക്തി’ എന്ന അടിക്കുറിപ്പിനൊപ്പം മുഖ്യമന്ത്രിയെ മെന്‍ഷന്‍ ചെയ്തു കൊണ്ടാണ് അഹാന ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കുവച്ചിരിക്കുന്നത്.

ബിജെപി നേതാവും നടനുമായ കൃഷ്ണ കുമാറിന്റെ മകൾ കൂടിയായ അഹാന പിണറായി വിജയനൊപ്പം ചിത്രം പങ്കുവെച്ചത് ചില സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ക്കും വഴി വെച്ചിട്ടുണ്ട്. മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ളവരും ഈ ചിത്രം പങ്കുവച്ചിട്ടുണ്ട്. ഇന്ന് കണ്ട മനോഹരമായ സെൽഫി എന്നാണ് മന്ത്രി ശിവന്‍കുട്ടി ചിത്രത്തിനൊപ്പം കുറിച്ചത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ അഹാനയുടെ സിനിമയിലെ അരങ്ങേറ്റം രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ ആയിരുന്നു. ചിത്രത്തിലെ നായിക കഥാപാത്രത്തെയാണ് അഹാന അവതരിപ്പിച്ചത്. ഫര്‍ഹാന്‍ ഫാസില്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍.

പിന്നീട് അല്‍ത്താഫ് സലിമിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമായിരുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലും അഹാന അഭിനയിച്ചു. ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച നാന്‍സി റാണി എന്ന ചിത്രമാണ് അഹാനയുടേതായി അവസാനം പുറത്തെത്തിയത്.

Cinema News: Ahaana Krishna share a cute selfie with CM Pinarayi Vijayan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഷ്ട്രീയ വിമര്‍ശനം ആകാം, വ്യക്തിപരമായ അധിക്ഷേപം പാടില്ല; പിഎംഎ സലാമിനെ തള്ളി ലീഗ് നേതൃത്വം

ട്രെയിനുകളുടെ ബാറ്ററി മോഷ്ടിച്ച് വില്‍പ്പന; ഒരുവര്‍ഷത്തിനിടെ 134 ബാറ്ററികള്‍ കവര്‍ന്നു; അഭിഭാഷകന്‍ അറസ്റ്റില്‍

4,410 കിലോ ഭാരം, ആശയവിനിമയ ഉപഗ്രഹവുമായി 'ബാഹുബലി' ഇന്ന് കുതിച്ചുയരും; ചരിത്രനിമിഷത്തിന് ഉറ്റുനോക്കി രാജ്യം

'സിംപിൾ അതാണ് ഇഷ്ടം'; കിങ് ഖാന്റെ പ്രായത്തെ തോൽപിച്ച സൗന്ദര്യത്തിന്റെ രഹസ്യം

സെബിയിൽ ഓഫീസർ ഗ്രേഡ് എ തസ്തികയിൽ ഒഴിവ് ; ഡിഗ്രികാർക്കും അവസരം; ശമ്പളം 1.84 ലക്ഷം വരെ

SCROLL FOR NEXT