Ahaana Krishna ഫെയ്സ്ബുക്ക്
Entertainment

'ഒരു ലേറ്റ് ഓണം'; തിരുവോണം ആഘോഷിക്കാൻ പറ്റാത്തതിന്റെ കാരണം പറഞ്ഞ് അഹാന

ഇപ്പോഴിതാ തിരുവോണം ആ ദിവസം ആഘോഷിക്കാൻ കഴിയാത്തതിന്റെ കാരണം പറയുകയാണ് അഹാന.

സമകാലിക മലയാളം ഡെസ്ക്

ഒരുപാട് സിനിമകളിലൊന്നും അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് അഹാന കൃഷ്ണ. തന്റെ സിനിമാ വിശേഷങ്ങളും വ്യക്തിപരമായ വിശേഷങ്ങളുമൊക്കെ സോഷ്യൽ മീ‍ഡിയയിലൂടെ നിരന്തരം പങ്കുവയ്ക്കാറുമുണ്ട് അഹാന. ഇപ്പോഴിതാ തിരുവോണം ആ ദിവസം ആഘോഷിക്കാൻ കഴിയാത്തതിന്റെ കാരണം പറയുകയാണ് അഹാന.

തിരുവോണ ദിവസം വീട്ടിലുള്ളവർക്ക് സുഖമില്ലായിരുന്നുവെന്നും ഇപ്പോൾ പ്രിയപ്പെട്ടവരെല്ലാം ഒരുമിച്ചെത്തി ഓണം ആഘോഷിച്ചെന്നും നടി പറഞ്ഞു. ഒരാഴ്ച കഴിഞ്ഞ് ഓണാഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചാണ് നടി ഈ വിവരം സോഷ്യൽ മീഡിയയിൽ കുറിച്ചത്.

'വൈകിയാണെങ്കിലും മനോഹരമായ ഓണം…തിരുവോണ ദിവസം ഓണം ആഘോഷിക്കാൻ കഴിഞ്ഞില്ല, കാരണം ഞങ്ങളിൽ ചിലർക്ക് സുഖമില്ലായിരുന്നു. അങ്ങനെ ഒരു ആഴ്ച കഴിഞ്ഞ്, ഇതാ ഞങ്ങൾ ഓണസദ്യയും, കളികളും, പ്രിയപ്പെട്ടവരുമെല്ലാം ഒരുമിച്ചെത്തി ആഘോഷിച്ചു. മറ്റൊരു ഓണത്തിന് നന്ദി.

അപ്പൂപ്പൻ ഇപ്പോഴും സുഖം പ്രാപിക്കുന്നു. അതിനാൽ അദ്ദേഹത്തിന് ആഘോഷങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. പക്ഷേ എല്ലാം ഉടനെ ശരിയാകുമെന്ന് പ്രതീക്ഷിക്കുന്നു', അഹാന കുറിച്ചു. തിരുവനന്തപുരത്ത് ഒരു ഹോട്ടലിലാണ് അഹാനയും കുടുംബവും ഓണാഘോഷ പരിപാടികൾ നടത്തിയത്.

ബന്ധുക്കളും സുഹൃത്തുക്കളും ആഘോഷത്തിൽ പങ്കുചേർന്നിരുന്നു. സദ്യ കഴിക്കുന്നതും ഓണത്തിന്റെ സ്പെഷ്യൽ പരിപാടികളും ചിത്രങ്ങളിൽ കാണാം. സെറ്റ് സാരിയിലാണ് അഹാനയെയും സഹോദരിമാരെയും കാണാനാവുക. അതേസമയം നിരവധി പേരാണ് അഹാനയ്ക്ക് ആശംസകൾ നേരുന്നത്.

Cinema News: Actress Ahaana Krishna share onam celebration photos.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

'ഇച്ചിരി മനസ്സമാധാനം കിട്ടാനാണ് ഈ മണം പിടിത്തം, അല്ലാതെ ഹോബിയല്ല- എന്നെയൊന്ന് മനസിലാക്കൂ'

യാത്രക്കാരെ മകന്റെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബറാക്കാം, ടാക്‌സിയില്‍ ക്യുആര്‍ കോഡ്; 'വാട്ട് ആന്‍ ഐഡിയ' എന്ന് സോഷ്യല്‍ മീഡിയ

ബിരിയാണി ആരോഗ്യത്തിന് നല്ലതാണോ?

വീട്‌ പണിക്കിടെ മതില്‍ ഇടിഞ്ഞുവീണു; ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

SCROLL FOR NEXT