Ahaana Krishna And Annayum Rasoolum വിഡിയോ സ്‌ക്രീന്‍ഷോട്ട്‌
Entertainment

മുപ്പതുകാരന്‍ ഫഹദിന്റെ നായികയായി പതിനഞ്ചുകാരി അഹാന? ആരുടെ ഭാവന? ചര്‍ച്ചയായി 'അന്നയും റസൂലും'

ആന്‍ഡ്രിയ തന്നെയായിരുന്നു മികച്ച ചോയ്‌സ്

സമകാലിക മലയാളം ഡെസ്ക്

നടന്‍ കൃഷ്ണ കുമാറിന്റെ മകളായ അഹാന കൃഷ്ണ സിനിമയിലേക്ക് കടന്നു വരുന്നത് ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെയാണ്. പിന്നീടൊരു ഇടവേളയെടുത്ത അഹാന തിരികെ വരുന്നത് ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള എന്ന ചിത്രത്തിലൂടെയാണ്. തുടര്‍ന്ന് പതിനെട്ടാം പടി, ലൂക്ക തുടങ്ങിയ സിനിമകളിലും നായികയായി. ഇന്ന് മലയാളത്തിലെ സോഷ്യല്‍ മീഡിയ താരങ്ങളില്‍ മുന്‍നിരക്കാരിയാണ് അഹാന. സിനിമകളിലും അഭിനയിക്കുന്നുണ്ട്.

ഇപ്പോഴിതാ അഹാനയും താരം അഭിനയിക്കേണ്ടിയിരുന്ന ഒരു സിനിമയും ചര്‍ച്ചയായി മാറുകയാണ്. മലയാളത്തിലെ മേഡേണ്‍ ഡേ ക്ലാസിക്കുകളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന അന്നയും റസൂലും എന്ന ചിത്രത്തില്‍ അഹാനയെ നായികയാക്കാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്.

സോഷ്യല്‍ മീഡിയയില്‍ ഈ വിഷയം ചര്‍ച്ചയായി മാറിയിരിക്കുകയാണ്. അഹാനയെ ആയിരുന്നു ആദ്യം അന്നയായി ആലോചിച്ചിരുന്നത്. ആ സമയത്ത് അഹാന സ്‌കൂളില്‍ പഠിക്കുകയായിരുന്നു. പിന്നീടാണ് അന്നയുടെ വേഷം ആന്‍ഡ്രിയ ജെറമിയയിലേക്ക് എത്തുന്നതെന്നാണ് സോഷ്യല്‍ മീഡിയയിലെ ഒരു വൈറല്‍ പോസ്റ്റ് പറയുന്നത്.

രാജീവ് രവി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് അന്നയും റസൂലും. ഫഹദ് ഫാസിലും ആന്‍ഡ്രിയയുമായിരുന്നു നായകനും നായികയും. ഇരുവരുടേയും പ്രകടനം കൊണ്ടും മേക്കിംഗ് കൊണ്ടുമെല്ലാം ആരാധകരുടെ മനസില്‍ ഇടം നേടിയ സിനിമ. 2013 ലാണ് അന്നയും റസൂലും റിലീസാകുന്നത്. തൊട്ടടുത്ത വര്‍ഷം പുറത്തിറങ്ങിയ ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെയാണ് അഹാന അരങ്ങേറുന്നത്. ഈ ചിത്രവും രാജീവ് രവിയാണ് സംവിധാനം ചെയ്തത്.

അന്നയായി അഹാനയെ ആലോചിച്ചിരുന്നുവെന്നതിനെക്കുറിച്ച് അഭിപ്രായ പ്രകടനങ്ങളുമായി നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഫഹദും അഹാനയും ഒരു തരത്തിലും നല്ല ജോഡിയായിരുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്. മാത്രമല്ല മുപ്പതുകാരന്‍ ഫഹദിന്റെ നായികയായി പതിനഞ്ചുകാരി അഹാനയെ ആലോചിക്കുന്നത് ആരുടെ ഐഡിയ ആയിരുന്നു? അതും ഫിസിക്കല്‍ രംഗങ്ങളുള്ളൊരു സിനിമയില്‍ എന്നാണ് ചിലര്‍ ചോദിക്കുന്നത്. ആന്‍ഡ്രിയ തന്നെയായിരുന്നു മികച്ച ചോയ്‌സ് എന്ന് അവര്‍ പ്രകടനത്തിലൂടെ കാണിച്ചു തന്നിട്ടുണ്ടെന്നും ചിലര്‍ പറയുന്നുണ്ട്.

നേരത്തെ അന്നയും റസൂലിലെ അവസരം വന്നതിനെക്കുറിച്ച് അഹാന സംസാരിച്ചിരുന്നു. ''അന്നയും റസൂലിലും എന്നെ കാസ്റ്റ് ചെയ്തിരുന്നില്ല. വിളിച്ചുവെന്ന് അച്ഛനും അമ്മയും പറഞ്ഞു. പക്ഷെ ഇപ്പോഴും അതെന്തിനായിരുന്നുവെന്ന് എനിക്കറിയില്ല. കാരണം നമുക്കും അവര്‍ക്കും ഒരു തരത്തിലുള്ള വ്യക്തി ബന്ധവുമില്ല. ചിലപ്പോള്‍ അവര്‍ അന്ന് ലുക്ക് ടെസ്റ്റ് നടത്തിയിരുന്നുവെങ്കില്‍ വര്‍ക്കൗട്ട് ആകില്ലായിരിക്കണം. എനിക്ക് അന്ന് 15 വയസാണ്. ആന്‍ഡ്രിയ ചെയ്ത റോളില്‍ ഞാന്‍ സ്യൂട്ടബിള്‍ ആകുമെന്നും തോന്നുന്നില്ല'' എന്നാണ് അന്ന് അഹാന പറഞ്ഞത്.

Ahaana Krishna was considered to be heroine of Fahadh Faasil In Annayum Rasoolum.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

'ഇന്ദിരാഗാന്ധിയുടെ പ്രണയവും മനസ്സിനക്കരെയിലെ ഷീലയും'; ആ രംഗത്തിന്റെ പിറവിയെക്കുറിച്ച് സത്യന്‍ അന്തിക്കാട്

ഇക്കാര്യം ചെയ്തില്ലേ? ജനുവരി 1 മുതല്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും

വ്യാജമദ്യക്കേസ്: ആന്ധ്ര മുന്‍ മന്ത്രി ജോഗി രമേശ് അറസ്റ്റില്‍

ഇടയ്ക്കിടെ പനി, വിട്ടുമാറാത്ത ക്ഷീണം; സ്ട്രെസ് ഹോർമോൺ ഉയരുമ്പോഴുള്ള ലക്ഷണങ്ങൾ

SCROLL FOR NEXT