ഫ്ലഷ് പോസ്റ്റർ, ആയിഷ സുൽത്താന/ ഫെയ്സ്ബുക്ക് 
Entertainment

വിവാദങ്ങൾക്കൊടുവിൽ ആയിഷ സുൽത്താനയുടെ 'ഫ്ലഷ്' തിയറ്ററുകളിലേക്ക്, 16 ന് റിലീസ്

'നല്ല ഉദ്ദേശത്തോടെ പണം മുടക്കിയ എൻ്റെ സിനിമയിൽ ആവശ്യമില്ലാത്ത രാഷ്ട്രീയ ശത്രുതക്കളെ എനിക്ക് ഉണ്ടാക്കി കൊണ്ട് എന്നെ മനപൂർവ്വം ഉപദ്രിവിക്കാൻ അയിഷ ശ്രമിച്ചിരിക്കുന്നു എന്ന് മനസിലായി'

സമകാലിക മലയാളം ഡെസ്ക്

റെ വിവാ​ദങ്ങൾക്കൊടുവിൽ ആയിഷ സുൽത്താന ആദ്യമായി സംവിധാനം ചെയ്ത ഫ്ലഷ് തിയറ്ററുകളിലേക്ക്. ജൂൺ 16ന് ചിത്രം റിലീസ് ചെയ്യുമെന്ന് നിർമാതാവ് ബീനാ കാസിം വ്യക്തമാക്കി. നിർമാതാവ് സിനിമ റിലീസ് ചെയ്യാൻ അനുവദിക്കുന്നില്ല എന്ന ആരോപണവുമായി ആയിഷ രം​ഗത്തെത്തിയത് വലിയ വാർത്തയായിരുന്നു.  യൂട്യൂബിലൂടെ ചിത്രം പുറത്തെടുക്കുമെന്നും പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് റിലീസ് പ്രഖ്യാപിച്ചത്. 

കേന്ദ്ര സർക്കാരിനും ബിജെപിക്കും എതിരെയുള്ള പരാമർശങ്ങൾ ഉള്ളത് കൊണ്ട് ബിജെപി ലക്ഷദ്വീപ് ഘടകം ജനറൽ സെക്രട്ടറിയുടെ ഭാര്യ കൂടിയായ നിർമ്മാതാവ് തന്റെ സിനിമ തടഞ്ഞു വെക്കുന്നുവെന്നാണ് ആയിഷ ആരോപിച്ചത്. അതിനുള്ള മറുപടിയും ബീനാ കാസിം വാർത്താ സമ്മേളനത്തിൽ നൽകി. 

ലക്ഷദ്വീപിൽ നിന്നുള്ള ഒരു പെൺകുട്ടി ആദ്യമായി സംവിധാന രംഗത്തേക്ക് കടന്നു വരുന്നതിനെ പ്രോത്സാഹിപ്പിക്കാനാണ് ബി.ജെ.പി ലക്ഷദ്വീപ് ഘടകം ജനറൽ സെക്രട്ടറിയുടെ ഭാര്യ ആയിട്ട് കൂടി സിനിമ ചെയ്യാൻ തീരുമാനിച്ചത് എന്നാണ് അവർ പറഞ്ഞത്. കോഴിക്കോട് വെച്ച് നടന്ന വനിതാ ഫിലിം ഫെസ്റ്റിവലിൽ വെച്ചാണ് 'ഫ്ലഷ്' എന്ന എൻ്റെ സിനിമ ഞാൻ പൂർണ്ണമായിട്ട് കണ്ടത്. മുൻപ് എന്നോട് പറഞ്ഞ കഥയിൽ നിന്നും വളരെ വ്യത്യസ്തമായ പല കാര്യങ്ങളും അയിഷ ചിത്രത്തിൽ ഉൾപ്പെടുത്തിയിരുന്നു എന്ന് അപ്പോഴാണ് എനിക്ക് മനസിലാക്കാൻ കഴിഞ്ഞത്. നല്ല ഉദ്ദേശത്തോടെ പണം മുടക്കിയ എൻ്റെ സിനിമയിൽ ആവശ്യമില്ലാത്ത രാഷ്ട്രീയ ശത്രുതക്കളെ എനിക്ക് ഉണ്ടാക്കി കൊണ്ട് എന്നെ മനപൂർവ്വം ഉപദ്രിവിക്കാൻ അയിഷ ശ്രമിച്ചിരിക്കുന്നു എന്ന് മനസിലായി. ആയിഷയുമായി പ്രശ്നമുണ്ടാകുന്നത് അതിന്റെ പേരിലാണെന്നും ബീനാ കൂട്ടിച്ചേർത്തു. ‌

സിനിമയുടെ റിലീസ് നേരത്തെ നിശ്ചയിച്ചിരുന്നതാണെന്നും അതേക്കുറിച്ച് ആയിഷയ്ക്ക് അറിയാമായിരുന്നു എന്നുമാണ് അവർ പറയുന്നത്. എന്തായാലും ഈ മാസം 16-ന് തന്നെ സിനിമ തിയേറ്ററുകളിൽ എത്തിക്കാൻ തീരുമാനിച്ചു. അത് അയിഷ സുൽത്താനയ്ക്ക് മുന്നിൽ അടിയറവ് പറയുന്നതല്ല. അയിഷ ഇത്രയും വിവാദം ഉണ്ടാക്കിയ തരത്തിൽ എന്തെങ്കിലുമുണ്ടോ എന്ന് ഈ സിനിമ കണ്ട് ജനം തീരുമാനിക്കട്ടെ.- ബീനാ കാസിം പറഞ്ഞു. 

അതിനു പിന്നാലെ ബീനയെ വിമർശിച്ചുകൊണ്ട് ആയിഷ എത്തി. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നാടകമാണ് ഇതെന്നാണ് ആയിഷ പറയുന്നത്. ഇത്ര ദിവസംകൊണ്ട് കുറച്ച് തിയറ്ററുകൾ മാത്രമായിരിക്കും ലഭിച്ചിട്ടുണ്ടാവുക. തിയറ്റർ കുറഞ്ഞാൽ സിനിമയെയും തന്നെയും ടോർച്ചർ ചെയ്യാലോ അതാണ്‌ ഇവരുടെ സൈക്കോളജിക്കൽ മൂവ് എന്നും ആയിഷ കുറിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഒരുമാസത്തില്‍ ചേര്‍ന്നത് 3.21 കോടി സ്ത്രീകള്‍; ആരോഗ്യ മന്ത്രാലയത്തിന്റെ പദ്ധതിക്ക് മൂന്ന് ഗിന്നസ് റെക്കോര്‍ഡ്

സ്കൂൾ കഴിഞ്ഞ്, കൂട്ടുകാരനൊപ്പം കടലിൽ കുളിക്കാനിറങ്ങി; വിഴിഞ്ഞത്ത് ആറാം ക്ലാസുകാരനെ തിരയിൽപ്പെട്ട് കാണാതായി

ഫ്രഷ് കട്ട് സമരം; ജനരോഷം ആളുന്നു, പ്രദേശത്ത് നിരോധനാജ്ഞ

എകെ ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍; ക്ഷേമപെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT