മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് തെന്നിന്ത്യയാകെ നിറഞ്ഞു നില്‍ക്കുന്ന താരമാണ് ഐശ്വര്യ ലക്ഷ്മി. സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് ഐശ്വര്യ. എന്നാല്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ ഐശ്വര്യ എന്നും നിറഞ്ഞു നില്‍ക്കുന്നു. തന്റെ സിനിമകളുടെ വിജയവും പ്രകടനങ്ങളും മാത്രമല്ല ഐശ്വര്യയെ ചര്‍ച്ചാ വിഷയമാക്കുന്നത്.
ഈയ്യടുത്ത് ഐശ്വര്യയുടെ വസ്ത്രധാരണവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരുന്നു. പൊതു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ധരിച്ച വസ്ത്രത്തിന്റെ പേരില്‍ താരത്തിന് സോഷ്യല്‍ മീഡിയയുടെ കടുത്ത ആക്രമണം നേരിടേണ്ടി വന്നിരുന്നു. സോഷ്യല്‍ മീഡിയയിലെ ഈ ചര്‍ച്ചകള്‍ തന്റെ അച്ഛനേയും അമ്മയേയും സാരമായി ബാധിച്ചിരുന്നുവെന്നാണ് ഐശ്വര്യ പറയുന്നത്. രഞ്ജിനി ഹരിദാസിന് നല്‍കിയ അഭിമുഖത്തിലാണ് ഐശ്വര്യ മനസ് തുറന്നത്.
''ക്ലീവേജ് വിഷയം അവരെ വല്ലാതെ ബാധിച്ചിരുന്നു. പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനാലാണ് അവരെ ബാധിച്ചത്. എല്ലാവരും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പക്ഷെ അവര്‍ അവസാനം ഒരു ചോദ്യ ചിഹ്നമിടും. എന്ന് ട്രോളുകള്‍ പറയുന്നുവോ? അത് അവരെ ബാധിച്ചു. എനിക്ക് നല്ല വഴക്ക് കിട്ടിയിരുന്നു. നാട്ടുകാര്‍ക്ക് ഇഷ്ടപ്പെട്ടില്ല, അതിനാല്‍ എനിക്ക് വീട്ടുകാരില്‍ നിന്നും വഴക്ക് കിട്ടി. എന്നോട് ആള്‍ക്കാര്‍ വന്ന് ചോദിക്കാന്‍ തുടങ്ങിയെന്നാണ് പറഞ്ഞത്'' ഐശ്വര്യ പറയുന്നു.
''മോള്‍ ആ വേഷമിട്ട് നടന്നത് കണ്ടു എന്നൊക്കെ പറയും. ഇനി നീ ചെയ്യുന്നതിനും കൂടെ ഞാന്‍ മറുപടി പറയണോ എന്നാണ് അമ്മ ചോദിച്ചത്'' എന്നും ഐശ്വര്യ പറയുന്നു. തന്നെക്കുറിച്ചുള്ള വ്യാജ വാര്‍ത്തകളെക്കുറിച്ചും ഐശ്വര്യ അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. ''ഇതാണ് എന്റെ വീടെന്ന് പറഞ്ഞ് ഏതോ വലിയ വീട് ഷൂട്ട് ചെയ്ത് വച്ചിരിക്കുകയാണ്. എന്റെ വീട് അത്ര വലിയ വീടൊന്നുമല്ല. അച്ഛനും അമ്മയും ഡോക്ടറാണെന്നും പറഞ്ഞു. പക്ഷെ അവര്‍ സര്‍ക്കാര്‍ ജോലിക്കാരായിരുന്നു. അച്ഛന്‍ സെക്രട്ടറിയേറ്റിലായിരുന്നു. അമ്മ പിഎംജിയിലായിരുന്നു'' എന്നാണ് ഐശ്വര്യ പറയുന്നത്.
അതേസമയം ആശയാണ് ഐശ്വര്യ ലക്ഷ്മിയുടെ പുതിയ സിനിമ. ഉര്‍വശി, ജോജു ജോര്‍ജ്, വിജയരാഘവന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ചിത്രത്തില്‍ ഉര്‍വശിയുടെ മകളായിട്ടാണ് ഐശ്വര്യ അഭിനയിക്കുന്നത്. സഫര്‍ സനലാണ് സിനിമയുടെ കഥയും സംവിധാനവും. ജോജു ജോര്‍ജും രമേഷ് ഗിരിജയുമാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates