വീഡിയോ ദൃശ്യം 
Entertainment

'ഇത് അർച്ചന, വയസ് 28, പത്തിൽ എട്ട് പൊരുത്തം'; അർച്ചന 31 നോട്ട് ഔട്ട് ടീസർ പുറത്ത്

അർച്ചന എന്ന 28കാരിയായ പ്രൈമറി സ്കൂൾ ടീച്ചറുടെ വിവാഹത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രം

Author : സമകാലിക മലയാളം ഡെസ്ക്

ശ്വര്യ ലക്ഷ്മിയെ പ്രധാന കഥാപാത്രയി എത്തുന്ന അർച്ചന 31 നോട്ട് ഔട്ട് എന്ന സിനിമയുടെ ടീസർ പുറത്ത്. അർച്ചന എന്ന 28കാരിയായ പ്രൈമറി സ്കൂൾ ടീച്ചറുടെ വിവാഹത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ , ദുൽഖർ സൽമാൻ എന്നിവരാണ് പോസ്റ്റർ പുറത്തുവിട്ടത്. 

കല്യാണ ആലോചനയിൽ നിന്നാണ് ടീസറിന്റേയും തുടക്കം. 31 വിവാഹാലോചനകളിലൂടെ കടന്നുപോയ ഒരാളാണ് അര്‍ച്ചന.  തുടര്‍ന്ന് അര്‍ച്ചനയുടെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളാണ് സിനിമ. പ്രൈമറി സ്‍കൂള്‍ അധ്യാപികയായിട്ടാണ് ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്‍മി അഭിനയിക്കുന്നത്.

അഖില്‍ അനില്‍കുമാർ സംവിധാനം ചെയ്യുന്ന ചിത്രം മാർട്ടിൻ പ്രക്കാട്ട്, സിബി ചവര, രഞ്‍ജിത്ത് നായർ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. അജയ് വിജയന്‍, വിവേക് ചന്ദ്രന്‍ എന്നിവര്‍ക്കൊപ്പം അഖില്‍ അനില്‍കുമാറും ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. രമേഷ് പിഷാരടി, ഇന്ദ്രൻസ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT