Entertainment

വിവാഹ വാർഷികാഘോഷം ഓൺലൈനിൽ, അഭിഷേകിനെ വിഡിയോ കോൾ വിളിച്ച് ഐശ്വര്യ

ഇരുവരുടേയും 14ാം വിവാഹവാർഷികമായിരുന്നു ഇന്നലെ

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ സൂപ്പർതാരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും 14ാം വിവാഹവാർഷികമായിരുന്നു ഇന്നലെ. എന്നാൽ ഷൂട്ടിങ് തിരക്കിലായതിനാൽ ഐശ്വര്യയ്ക്കൊപ്പം ആഘോഷിക്കാൻ അഭിഷേകിന് സാധിച്ചില്ല. എന്നാൽ ഇതിന് പകരമായി ഓൺലൈനായി വിവാഹ വാർഷികം ആഘോഷിച്ചിരിക്കുകയാണ് ദമ്പതികൾ. 

വിഡിയോ കോളിലൂടെയാണ് ഇരുവരും കണ്ടത്. ഐശ്വര്യ തന്നെയാണ് വിഡിയോ കോളിന്റെ സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഐശ്വര്യയുടെ മടിയിൽ ഇരിക്കുന്ന ആരാധ്യയേയും ചിത്രത്തിൽ കാണാം. കാപ്ഷനൊന്നും ഇല്ലാതെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത് എങ്കിലും ഇരുവർക്കും ആശംസകൾ നേർന്നുകൊണ്ട് നിരവധി ആരാധകരാണ് കമന്റ് ചെയ്യുന്നത്. 
 

സിനിമാചിത്രീകരണവുമായി ബന്ധപ്പെട്ട് ലക്‌നൗവിൽ ആണ് അഭിഷേക് ഇപ്പോൾ. 2007 ഏപ്രിൽ 20 നാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വിവാഹിതരായത്. ഇരുവരും നിരവധി സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

പിന്നിലെ ബോ​ഗിക്ക് സമീപം പുക; ധൻബാദ് എക്സ്പ്രസ് പിടിച്ചിട്ടു

നിഷിൽ വിവിധ തസ്തികകളിൽ ഒഴിവ്, വിശദ വിവരങ്ങൾ അറിയാം

ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ചു; യുവതിക്ക് ദാരുണാന്ത്യം

എസ്എഫ്‌ഐ ഉരുക്കുകോട്ടയില്‍ ചെയര്‍ പേഴ്‌സണ്‍; ആദ്യ അങ്കം പികെ ശ്രീമതിയോട്; കണ്ണൂരില്‍ ഇനി 'ഇന്ദിര ഭരണം'

SCROLL FOR NEXT