ഐശ്വര്യ റായ്, ഐശ്വര്യ ലക്ഷ്മി/ ഇൻസ്റ്റ​ഗ്രാം 
Entertainment

ഐശ്വര്യ റായ് യും ഐശ്വര്യ ലക്ഷ്മിയും പോണ്ടിച്ചേരിയില്‍, പൊന്നിയിന്‍ ശെല്‍വന്‍ ഷൂട്ടിങ് തുടങ്ങി

പോണ്ടിച്ചേരിയിലെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയതിന് ശേഷം പൊന്നിയിന്‍ ശെല്‍വം ടീം ഹൈദരാബാദിലേക്ക് പോകും

സമകാലിക മലയാളം ഡെസ്ക്

ന്‍ താര നിരയില്‍ മണി രത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ ശെല്‍വന്‍ ആരാധകരെ ആവേശത്തിലാഴ്ത്തുകയാണ്. പോണ്ടിച്ചേരിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. നടിമാരായ ഐശ്വര്യ റായും ഐശ്വര്യ ലക്ഷ്മിയും ഷൂട്ടിങ്ങിനായി പോണ്ടിച്ചേരിയില്‍ എത്തിയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 

പ്രധാനപ്പെട്ട രംഗങ്ങളാണ് ഈ ഷെഡ്യൂളില്‍ ഷൂട്ട് ചെയ്യാനുള്ളത്. പോണ്ടിച്ചേരിയിലെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയതിന് ശേഷം പൊന്നിയിന്‍ ശെല്‍വം ടീം ഹൈദരാബാദിലേക്ക് പോകും. അവിടെ ഒരു മാസം നീണ്ടു നില്‍ക്കുന്ന ഷെഡ്യൂളാണുള്ളത്. കോവിഡ് രണ്ടാം തരംഗത്തിന് പിന്നാലെയാണ് പോണ്ടിച്ചേരിയിലെ ഷൂട്ടിങ് പുനരാരംഭിച്ചത്. 

ഇതേ പേരിലുള്ള കല്‍കി കൃഷ്ണമൂര്‍ത്തിയുടെ നോവലിന്റെ സിനിമാ ആവിഷ്‌കാരമാണ് പൊന്നിയില്‍ ശെല്‍വം. രണ്ട് ഭാഗങ്ങളായാണ് ചിത്രം പുറത്തിറങ്ങുക. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു. അടുത്തവര്‍ഷം ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്യുമെന്നും പോസ്റ്ററില്‍ വ്യക്തമാക്കിയിരുന്നു. 

വമ്പന്‍ താരനിരയാണ് ചിത്രത്തിനായി ഒന്നിക്കുന്നത്. ചിയാന്‍ വിക്രം, തൃഷ, ജയറാം രവി, കാര്‍ത്തി, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ജയറാം എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എആര്‍ റഹ്മാനാണ് സംഗീതം. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മകളുടെ ഇഷ്ടത്തിന് എതിര് നില്‍ക്കില്ല', ചൂട് കുറഞ്ഞിട്ട് അടുത്ത യാത്ര; ശരണ്യ വീട്ടിലെത്തി

സംസ്ഥാനം ആര് ഭരിക്കും?, വോട്ടെടുപ്പിന് ഇനി മൂന്ന് നാള്‍ മാത്രം; കലാശക്കൊട്ട് നാളെ

'ചൊവ്വാഴ്ചയ്ക്കകം കരാറിലെത്തണം, അല്ലെങ്കില്‍ ഇറാനെ പൂര്‍ണമായി തകര്‍ക്കും'; വീണ്ടും ഭീഷണിയുമായി ട്രംപ്

കണ്ണൂരില്‍ ബിജെപിക്കാരന്റെ വീടിന് നേരെ ബോംബേറ്; ആക്രമണം നടത്തിയത് മുഖംമൂടി ധരിച്ചെത്തിയവര്‍

'ആനപ്പിണ്ടത്തിന്റെ മണം കിട്ടി, വഴി മാറ്റി സഞ്ചരിച്ചു'; കനത്ത മഴയെയും തണുപ്പിനേയും അതിജീവിച്ച് കൊടുംവനത്തില്‍ സധൈര്യം ശരണ്യ

SCROLL FOR NEXT