ഐശ്വര്യ റായ് 
Entertainment

അയ്യോ ഐശ്വര്യക്ക് ഇതെന്തുപറ്റി! മകൾക്കൊപ്പം കാനിലെത്തിയ താരത്തെ കണ്ട് ആരാധകർ

2002 ൽ ആണ് ഐശ്വര്യ കാൻ റെഡ് കാർപ്പറ്റിൽ ആദ്യമായി എത്തുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

കാൻ ഫിലിം ഫെസ്റ്റിവലിലെ പതിവ് മുഖങ്ങളിലൊന്നാണ് ഐശ്വര്യ റായിയുടേത്. ഐശ്വര്യയുടെ കാനിലെ റെഡ് കാർപ്പറ്റ് ലുക്കുകളെല്ലാം ആരാധകരുടെ കൈയ്യടി നേടാറുണ്ട്. ഇപ്പോഴിതാ 77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയ ഐശ്വര്യയുടെ ഒരു വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഇത്തവണ ആരാധകരുടെ കണ്ണിലുടക്കിയത് ഐശ്വര്യയുടെ ലുക്കോ ഔട്ട്ഫിറ്റോ ഒന്നുമല്ല, മറിച്ച് താരത്തിന്റെ പരുക്ക് പറ്റിയ കൈയ്യാണ്. വലതുകൈയ്യിൽ പ്ലാസ്റ്ററിട്ട് മകൾക്കൊപ്പം വിമാന‌ത്താവളത്തിൽ എത്തിയ ഐശ്വര്യയെ ആണ് വീഡിയോയിൽ കാണാനാവുക. ഐശ്വര്യയ്ക്ക് ഇതെന്തുപറ്റിയെന്നാണ് ആരാധകരുടെ ചോ​ദ്യം. താരം വേ​ഗം തന്നെ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നവരും കുറവല്ല. പരുക്കേറ്റ കൈയ്യുമായി മകൾ‌ക്കൊപ്പം എയർപോർട്ടിലെത്തിയ ഐശ്വര്യയെ അഭിനന്ദിക്കുന്നവരുമുണ്ട്. 2002 ൽ ആണ് ഐശ്വര്യ കാൻ റെഡ് കാർപ്പറ്റിൽ ആദ്യമായി എത്തുന്നത്.

സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ദേവ​ദാസ് എന്ന ചിത്രത്തിന്റെ പ്രദർശന‌ത്തിന്റെ ഭാ​ഗമായിട്ടാണ് ഐശ്വര്യ അന്ന് കാനിലെത്തിയത്. ചിത്രത്തിൽ നായകനായെത്തിയ ഷാരൂഖ് ഖാനും സഞ്ജയ് ലീല ബൻസാലിയും ഐശ്വര്യയ്ക്കൊപ്പം റെഡ്കാർപ്പറ്റ് വേദിയിലെത്തിയിരുന്നു. ബോക്സോഫീസിൽ റെക്കോഡുകൾ സൃഷ്ടിച്ച ചിത്രത്തിൽ മാധുരി ദീക്ഷിത്, ജാക്കി ഷറോഫ് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയിരുന്നു.

ഐശ്വര്യയെ കൂടാതെ അഭിനേതാക്കളായ അദിതി റാവു ഹൈദരി, ശോഭിത ധൂലിപാല, കിയാര അദ്വാനി എന്നിവരും ഇത്തവണ കാൻ റെഡ്കാർപ്പറ്റിൽ പ്രത്യക്ഷപ്പെടും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'