അനശ്വരയും ഐശ്വര്യയും/ ഇൻസ്റ്റ​ഗ്രാം 
Entertainment

'നീ ഒരുപാട് വേദനിച്ചു, ഒരു കൗമാരത്തിൽ അനുഭവിക്കുന്നതിനേക്കാൾ': അനശ്വരയെ പ്രശംസിച്ച് സഹോദരി

അനശ്വരയെ പ്രശംസിച്ചുകൊണ്ട് സഹോദരി ഐശ്വര്യ രാജൻ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്

സമകാലിക മലയാളം ഡെസ്ക്

മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം നേര് മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രത്തിൽ അനശ്വര രാജൻ അതി​ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. മോഹൻലാലിനെ പോലും നിഷ്പ്രഭമാക്കുന്നതായിരുന്നു അനശ്വരയുടെ അഭിനയം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇപ്പോൾ അനശ്വരയെ പ്രശംസിച്ചുകൊണ്ട് സഹോദരി ഐശ്വര്യ രാജൻ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. 

നിലപാടുകളുടെ പേരിൽ പലപ്പോഴും രൂക്ഷമായ വ്യക്തിഹത്യയ്ക്ക് അനശ്വര ഇരയായിട്ടുണ്ട്. മനക്കരുത്തും ധൈര്യവും കൊണ്ടാണ്  ഉയർന്നു പറക്കാനായത് എന്നാണ് ഐശ്വര്യ കുറിക്കുന്നത്. ഒരുപാട് പ്രശംസ അർഹിക്കുന്നുണ്ടെന്നും ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നുണ്ട്. 

ഐശ്വര്യ രാജന്റെ കുറിപ്പ് വായിക്കാം

വന്ന വഴികളിൽ ഒരുപാട് നീ അധ്വാനിച്ചു, വേദനിച്ചു. ഒരു കൗമാരത്തിൽ അനുഭവിക്കുന്നതിനേക്കാൾ.. നിന്നെ വ്യക്തിഹത്യ ചെയ്തപ്പോഴും നിന്റെ മനക്കരുത്തും നിന്റെ മാത്രം ധൈര്യവും കൊണ്ടാണ് നീ ഉയർന്നു പറന്നത്. അപ്പോഴൊക്കെ നീ നിന്നെ മുന്നോട്ട് തന്നെ കൊണ്ടുപോയി. പക്വതയോടെ എല്ലാ സന്ദർഭങ്ങളെയും നീ കൈകാര്യം ചെയ്തു, മാത്രമല്ല അതിനു വേണ്ടി ഞങ്ങളെയും പ്രാപ്തരാക്കി.

ഇന്നിന്റെ ആവേശവും ആഹ്ലാദവും 2018 സെപ്‌റ്റംബർ 28 ഓർമ്മിപ്പിക്കുന്നു. ആതിര കൃഷ്ണൻ എന്ന 15 വയസുകാരിയെ ഓർമ്മിപ്പിക്കുന്നു. നീ ഈ പ്രശംസ ഒരുപാടധികം അർഹിക്കുന്നു..

എന്നിലെ ആസ്വാദിക നിന്നെ ആരാധിക്കുന്നുണ്ട് അതിനേക്കാൾ ആഘോഷിക്കുന്നുണ്ട് അന്നും ഇന്നും എന്നും….
എന്റെ മനസിലെ നീ എന്ന കലാകാരി എന്നും മുന്നിൽ ആണ്, അതെന്റെ ഒരു തരത്തിലുള്ള അഭിമാനവും സ്വാർത്ഥതയും തന്നെ ആണ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

300 എത്തിയില്ല; ഷഫാലി, ദീപ്തി, സ്മൃതി, റിച്ച തിളങ്ങി; മികച്ച സ്കോറുയർത്തി ഇന്ത്യ

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

ലോലനെ സൃഷ്ടിച്ച പ്രതിഭ; കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു

ടെസ്റ്റിന് ഒരുങ്ങണം; കുല്‍ദീപ് യാദവിനെ ടി20 ടീമില്‍ നിന്നു ഒഴിവാക്കി

അഷ്ടമിരോഹിണി വള്ളസദ്യയില്‍ ആചാരലംഘനം ഉണ്ടായി, പരിഹാരക്രിയ പൂര്‍ത്തിയാക്കാന്‍ തീരുമാനം

SCROLL FOR NEXT