Aiswarya Rajan, Anaswara Rajan 
Entertainment

'കല്യാണം കഴിച്ച്, നടുവേദനയും കുട്ടിയുമായി ജീവിക്കേണ്ട ഞാന്‍; രക്ഷപ്പെടുത്തിയത് അനശ്വര'; ഉള്ളുതൊട്ട് സഹോദരിയുടെ വാക്കുകള്‍

തന്നോട് ജീവിതത്തില്‍ ആദ്യമായി, നിനക്ക് ഇഷ്ടമുള്ളതെല്ലാം വാങ്ങിക്കോ എന്ന് പറഞ്ഞത് അനശ്വരയാണെന്നും ഐശ്വര്യ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

നടി അനശ്വര രാജനെക്കുറിച്ച് സംസാരിക്കവെ വികാരഭരിതയായി സഹോദരി ഐശ്വര്യ രാജന്‍. അനശ്വര രാജന്റെ സഹോദരി എന്നത് താന്‍ ഏറെ സന്തോഷത്തോടെ കൊണ്ടു നടക്കുന്ന ടാഗ് ആണെന്നാണ് ഐശ്വര്യ പറയുന്നത്. തന്നോട് ജീവിതത്തില്‍ ആദ്യമായി, നിനക്ക് ഇഷ്ടമുള്ളതെല്ലാം വാങ്ങിക്കോ എന്ന് പറഞ്ഞത് അനശ്വരയാണെന്നും ഐശ്വര്യ പറയുന്നു. ആ വാക്കുകളിലേക്ക്:

''ഞാനിത് ഇങ്ങനൊരു അവസരത്തില്‍ പറയണം എന്ന് കരുതിയതല്ല. ഞാന്‍ ഇപ്പോള്‍ ഓസ്‌ട്രേലിയയിലാണുള്ളത്. എപ്പോഴൊക്കയോ ഇത് പറയാന്‍ ആഗ്രഹിച്ചതാണ്. അവളുടെ സഹോദരി എന്നതില്‍ ഞാന്‍ വളരെ നന്ദിയുള്ളവളാണ്. ആഘോഷിച്ചാണ് ആ ടാഗ് ഞാന്‍ കൊണ്ടു നടക്കുന്നത്. അനശ്വര രാജന്റെ ചേച്ചി എന്ന് നിങ്ങളാരെങ്കിലും വന്ന് പറയുമ്പോഴോ, എവിടെയെങ്കിലും പരാമര്‍ശിക്കുമ്പോഴോ, എന്നോടിത് കുറേപ്പേര്‍ വന്ന് ചോദിച്ചതു കൊണ്ടാണ് പറയുന്നത്, എനിക്ക് യാതൊരു വിധത്തിലുമുള്ള ഐഡന്റിറ്റി പ്രശ്‌നങ്ങളുമില്ല.

കാരണം അങ്ങനെ ഒരു അനശ്വര എന്റെ ജീവിതത്തില്‍ ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ നിങ്ങളോ, നിങ്ങളോട് ഇത് പറയാന്‍ ഞാനോ ചിലപ്പോള്‍ ഉണ്ടാകുമായിരുന്നില്ല. തീര്‍ച്ചയായും അങ്ങനൊരു അനശ്വര എന്നെ രക്ഷിച്ചില്ലായിരുന്നുവെങ്കില്‍ കല്യാണം എന്താണെന്ന് പോലും അറിയാത്തൊരു പ്രായത്തില്‍ കല്യാണം കഴിച്ച്, ജീവിതം സ്റ്റക്കായി, കല്യാണം മോശം ആണെന്നല്ല. കല്യാണം എന്താണ് എങ്ങനെയാണ് എന്നൊക്കെ അറിഞ്ഞിട്ട് വേണം കഴിക്കാന്‍. പക്ഷെ അതൊന്നും അറിയാത്ത സമയത്താണ് ഞാന്‍ കല്യാണത്തെക്കുറിച്ച് പ്ലാന്‍ ചെയ്തത്, അങ്ങനെ കല്യാണമൊക്കെ കഴിച്ച്, നടുവേദനയൊക്കെയായി, കുട്ടിയേയും കൊണ്ടു നടക്കുന്ന ഞാന്‍ ആയിരുന്നേനെ.

ജീവിതത്തില്‍ എന്നെ എല്ലാ തരത്തിലും രക്ഷിച്ച ആളാണ് എന്റെ അനശ്വര. അതിനാല്‍ അവളുടെ സഹോദരിയെന്നത് എനിക്ക് എപ്പോഴും സന്തോഷമാണ്. ജീവിതത്തില്‍ ആദ്യമായി നിങ്ങളോട് ഇഷ്ടമുള്ളതെല്ലാം വാങ്ങിച്ചോളൂവെന്ന് പറഞ്ഞതിനെക്കുറിച്ചുള്ളൊരു പോസ്റ്റിന് താഴെ, എന്റെ സഹോദരി എന്ന് ഞാന്‍ കമന്റ് ചെയ്തിരുന്നു. അതിന് താഴെ കുറേപ്പേര്‍ വന്ന് ഓ സിനിമ നടിയായ ശേഷം എന്നൊക്കെ കമന്റ് ചെയ്തിരുന്നു.

നമുക്ക് വേണ്ടപ്പെട്ടവരോട് ഇഷ്ടമുള്ളത് വാങ്ങിച്ചോ എന്ന് പറയണമെങ്കില്‍ സാമ്പത്തികമായി സെറ്റില്‍ഡ് ആയാല്‍ മതി. അതിന് സിനിമയില്‍ അഭിനയിക്കണമെന്നില്ല. പക്ഷെ എത്ര പേര്‍, എത്ര സഹോദരങ്ങള്‍ പറഞ്ഞിട്ടുണ്ട്? എന്റെ സഹോദരി എന്നോട് പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ ഒമാനില്‍ പോയപ്പോള്‍ ഒരു മാളില്‍ പോയിരുന്നു. അപ്പോള്‍ അവള്‍ എന്നോട് പറഞ്ഞിട്ടുണ്ട്, അച്ചു നിനക്ക് ഇഷ്ടമുള്ളതെല്ലാം വാങ്ങിച്ചോ, നമ്മള്‍ അതിനാണ് വന്നതെന്ന്. എന്നോട് ആദ്യമായി ഒരാള്‍ അങ്ങനെ പറഞ്ഞത് എന്റെ സഹോദരിയാണ്.

എനിക്ക് അതിനാല്‍ യാതൊരു കുഴപ്പവുമില്ല. ഞാന്‍ വളരെ സന്തോഷത്തോടെയാണത് കൊണ്ടു നടക്കുന്നത്. അതുകൊണ്ടാണ് ഞാന്‍ ഇവിടെ നിന്ന് സംസാരിക്കുന്നത്. അതു കൊണ്ടാണ് എന്റെ മുന്നില്‍ ഇങ്ങനൊരു വ്യു ഉള്ളത്'' എന്നാണ് ഐശ്വര്യ പറയുന്നത്. ഐശ്വര്യയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഈയ്യടുത്ത്, 16ാം വയസ് മുതല്‍ നേരിടുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ഐശ്വര്യ പറഞ്ഞ വാക്കുകള്‍ വാര്‍ത്തയായിരുന്നു.

Aiswarya Rajan shares a heart touching video about sister Anaswara Rajan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായിക്കെതിരായ എഫ്‌ഐആറിനെച്ചൊല്ലി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും തര്‍ക്കം; പ്രതിഷേധവുമായി മാത്യു കുഴല്‍നാടന്‍, ഇറങ്ങിപ്പോയി

'എല്ലാ താരങ്ങളുടെയും ഡ്യൂപ് ഉണ്ടായിരുന്നു'; 'ജയിലർ 2' ക്ലൈമാക്സിൽ വന്നത് ലാലേട്ടൻ അല്ലേ ? ചർച്ചയായി മിമിക്രി താരത്തിന്റെ വാക്കുകൾ

മാത്യു കുഴൽനാടനെ പിന്തുണച്ച് ജിന്റോ ജോൺ; 'മുന്‍ സര്‍ക്കാരിനെ അളന്ന നാഴികളൊക്കെ ജനങ്ങളുടെ കൈവശമുണ്ടെന്ന് ഓര്‍ക്കണം'

ഗൂഗിളിൽ കാണുന്ന കസ്റ്റമർ കെയർ നമ്പറുകൾ വ്യാജമാണോ?, ഇക്കാര്യം ശ്രദ്ധിക്കുക

ചീഫ് ജസ്റ്റിസിനെതിരായ വിവാദ പരാമർശം; സഞ്ജയ് റാവത്ത് വിശദീകരണം നൽകണമെന്ന് സുപ്രീം കോടതി