Entertainment

ബി​ഗ് ബി ചിത്രം സംവിധാനം ചെയ്യാൻ അജയ് ദേവ്​ഗൺ; ത്രില്ലടിപ്പിക്കാൻ മേയ്ഡേ വരുന്നു

മെയ്‌ഡേ എന്ന് പേരു നല്‍കിയിരിക്കുന്ന ചിത്രത്തില്‍ അഭിനേതാവായും അജയ് ദേവ്ഗണ്‍ എത്തുന്നുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാന്‍ അജയ് ദേവ്ഗണ്‍. ആദ്യമായാണ് അജയ് ബിഗ് ബിയുടെ സംവിധായക റോളില്‍ എത്തുന്നത്. മെയ്‌ഡേ എന്ന് പേരു നല്‍കിയിരിക്കുന്ന ചിത്രത്തില്‍ അഭിനേതാവായും അജയ് ദേവ്ഗണ്‍ എത്തുന്നുണ്ട്. 

ചിത്രത്തില്‍ പൈലറ്റിന്റെ റോളിലാണ് അജയ് ദേവ്ഗണ്‍ എത്തുന്നത്. എന്നാല്‍ അമിതാഭ് ബച്ചന്റെ കഥാപാത്രത്തെക്കുറിച്ചുള്ള സൂചനകളൊന്നും പുറത്തുവന്നിട്ടില്ല. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായെന്നും പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. സിനിമയില്‍ അഭിനയിക്കുന്ന മറ്റ് കഥാപാത്രങ്ങളെക്കുറിച്ചും തീരുമാനമായിട്ടില്ല. ചിത്രത്തിന്റെ സംവിധായകനും അഭിനേതാവും മാത്രമല്ല നിര്‍മാണവും അജയ് ദേവ്ഗണ്‍ തന്നെയാണ്. അജയ് ദേവ്ഗണ്‍ ഫിലിംസിന്റെ ബാനറിലാണ് ചിത്രം പുറത്തെത്തുന്നത്. 

ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബറില്‍ ഹൈദരാബാദില്‍ ആരംഭിക്കുമെന്നാണ് സൂചനകള്‍. ഇപ്പോല്‍ ബുജ്; ദി പ്രൈഡ് ഓഫ് ഇന്ത്യയുടെ ഷൂട്ടിങ് തിരക്കിലാണ് അജയ്. കൊന്‍ ബനേഗാ ക്രോര്‍പതിയുടെ തിരക്കിലാണ് ബിഗ് ബി ഇപ്പോള്‍. മേജര്‍ സാഹബ്, ഖാകീ, സത്യാഗ്രഹ എന്നീ സിനിമകളിലാണ് ഇതിന് മുന്‍പ് അജയും അമിതാഭ് ബച്ചനും ഒന്നിച്ചത്. 2008 ല്‍ പുറത്തിറങ്ങിയ യൂ മീ ഓര്‍ ഹം എന്ന ചിത്രത്തിലൂടെയാണ് അജയ് ആദ്യമായി സംവിധായകനാവുന്നത്. ചിത്രത്തില്‍ താരത്തിന്റെ ഭാര്യ കാജോളാണ് നായികയായി എത്തിയത്. അതിന് ശേഷം ഷിവായ് എന്ന ചിത്രവും സംവിധാനം ചെയ്തിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT