അജിത് ഇൻസ്റ്റ​ഗ്രാം
Entertainment

ഫെരാരിയ്ക്ക് പിന്നാലെ നാല് കോടിയുടെ പോർഷെയും സ്വന്തമാക്കി അജിത്

ഒരു മാസം മുൻപാണ് അജിത്തും ഭാര്യ ശാലിനിയും 9 കോടി രൂപ വിലമതിക്കുന്ന ഫെരാരി സ്വന്തമാക്കിയത്.

Author : സമകാലിക മലയാളം ഡെസ്ക്

നടൻ അജിത് കുമാറിന് ബൈക്കിനോടും കാറിനോടുമൊക്കെയുള്ള ഇഷ്ടം ആരാധകർക്കിടയിൽ പലപ്പോഴും ചർച്ചയാകാറുണ്ട്. താരത്തിന്റെ റേസിങ് കമ്പവും ഏറെ പേരുകേട്ടതാണ്. ഇപ്പോഴിതാ പോർഷെ GT3 RS സ്വന്തമാക്കിയിരിക്കുകയാണ് അജിത്. നാല് കോടി രൂപയാണ് കാറിന്റെ വില. അജിത്തിന്റെ ഭാര്യ ശാലിനിയാണ് ഇൻസ്റ്റ​ഗ്രാമിലൂടെ സന്തോഷ വാർത്ത പങ്കുവച്ചിരിക്കുന്നത്. കാറിനൊപ്പം അജിത് നിൽക്കുന്ന ചിത്രവും ശാലിനി പങ്കുവച്ചിട്ടുണ്ട്.

അടുത്തിടെ അദ്ദേഹം തൻ്റെ പുതിയ കാർ ദുബായിൽ ഓടിക്കുന്നതിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഒരു മാസം മുൻപാണ് അജിത്തും ഭാര്യ ശാലിനിയും 9 കോടി രൂപ വിലമതിക്കുന്ന ഫെരാരി സ്വന്തമാക്കിയത്. റേസിങ്ങിനോടുള്ള അദ്ദേഹത്തിന്റെ താത്പര്യമാണ് പുത്തൻ വാഹനങ്ങൾ സ്വന്തമാക്കുന്നതിനു പിന്നിൽ എന്നാണ് ആരാധകർ പറയുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രൊഫഷണൽ കരിയറിലേക്ക് റേസിങ്ങിനെ അജിത്ത് മാറ്റി എന്നും ആരാധകർ പറയുന്നു. നിരവധി അന്താരാഷ്‌ട്ര റേസിങ് മത്സരങ്ങളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. വിടാമുയാർച്ചി, ഗുഡ് ബാഡ് അഗ്ലി എന്നീ ചിത്രങ്ങളാണ് അജിത്തിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT