സ്റ്റൈലിഷ് ലുക്കിലാണ് താരം പോസ്റ്ററിൽ എത്തുന്നത് 
Entertainment

മൂന്ന് ഭാവത്തിൽ അജിത്തിന്റെ മാസ് അവതാരം: 'ഗുഡ് ബാഡ് അഗ്ലി' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ചിത്രത്തിന്റെ പേരിന് ഇണങ്ങുന്ന രീതിയിലാണ് താരത്തെ അവതരിപ്പിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

അജിത്ത് കുമാർ നായകനായി എത്തുന്ന ഗുഡ് ബാഡ് അഗ്ലി സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സ്റ്റൈലിഷ് ലുക്കിലാണ് താരം പോസ്റ്ററിൽ എത്തുന്നത്. ഒരേ ഗെറ്റപ്പില്‍ മൂന്ന് ഭാവങ്ങളിലാണ് താരം എത്തുന്നത്. ചിത്രത്തിന്റെ പേരിന് ഇണങ്ങുന്ന രീതിയിലാണ് താരത്തെ അവതരിപ്പിച്ചിരിക്കുന്നത്. സോൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് താരത്തെ കാണുന്നത്.

ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് തിയതിയും പുറത്തുവിട്ടു. 2025 പൊങ്കലിന് ആയിരിക്കും എന്നാണ് ആരാധകരെ അറിയിച്ചത്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോ​ഗമിക്കുകയാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ഹൈദരാബാദാണ് ചിത്രത്തിന്റെ ഷൂട്ടിങ്. ആക്ഷൻ സീനുകളാണ് ചിത്രീകരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മികച്ച വിജയം വേടിയ വിശാലിന്റെ മാര്‍ക്ക് ആന്‍റണിക്ക് ശേഷം ആദിക് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ദേവിശ്രീ പ്രസാദ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്. വിജയ് വേലുക്കുട്ടിയാണ് എഡിറ്റര്‍. അതേസമയം വിടാമുയര്‍ച്ചിയെന്ന മറ്റൊരു ചിത്രം കൂടി അജിത്ത് കുമാറിന്‍റേതായി പുറത്തെത്താനുണ്ട്. മഗിഴ് തിരുമേനിയാണ് ഈ ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരില്‍ തട്ടിപ്പ്: അഴിമതി നിരോധന വകുപ്പ് കൂടി ചുമത്തണമെന്ന് ഡിജിപി; മുന്‍കൂര്‍ അനുമതി തേടി സര്‍ക്കാരിന് ശുപാര്‍ശ

ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍; ക്രുണാലും ടീമിൽ!

ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്

'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന