അജിത് കുമാർ 
Entertainment

സോൾട്ട് ആൻഡ് പെപ്പർ ലുക്കിന് വിട, സ്റ്റൈലിഷായി അജിത് കുമാർ: പുതിയ സിനിമയിലെ ചിത്രം വൈറൽ

പുതിയ ചിത്രം ​ഗുഡ് ബാഡ് അ​ഗ്ലിയുടെ ലുക്കാണ് സോഷ്യൽ മീഡിയയിൽ‌ വൈറലാവുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തമിഴ് സൂപ്പർസ്റ്റാർ അജിത് കുമാറിന്റെ പുത്തൻ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറൽ. പുതിയ ചിത്രം ​ഗുഡ് ബാഡ് അ​ഗ്ലിയുടെ ലുക്കാണ് സോഷ്യൽ മീഡിയയിൽ‌ വൈറലാവുന്നത്. സ്റ്റൈലിഷ് ലുക്കിലാണ് അജിത് കുമാർ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഫോട്ടോ പുറത്തുവിട്ടത്. നീല ഷര്‍ട്ടും പാന്റും ധരിച്ച് നടന്നുവരുന്ന അജിത്തിനെയാണ് ചിത്രത്തില്‍ കാണുന്നത്. താരത്തിന്റെ കൈകളില്‍ നിറയെ ടാറ്റുവും കാണാം. ചിത്രം 2025 പൊങ്കലിന് തിയറ്ററില്‍ എത്തുമെന്നും വ്യക്തമാക്കുന്നുണ്ട്. എന്തായാലും ആരാധകര്‍ക്കിടയില്‍ വൈറലാവുകയാണ് അജിത്തിന്റെ ചിത്രം. താരം മുടി കറുപ്പിച്ചതിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്.

കൂടാതെ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ മറ്റൊരു ചിത്രവും പുറത്തുവിട്ടിട്ടുണ്ട്. ഐവറി ബ്ലേസര്‍ ധരിച്ച് നില്‍ക്കുന്ന അജിത്താണ് ചിത്രത്തില്‍. ഈ ചിത്രത്തില്‍ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ആദിക് രവിചന്ദ്രനാണ് ആക്ഷന്‍ കോമഡി ചിത്രം സംവിധാനം ചെയ്യുന്നത്. വിടാമുയര്‍ച്ചിയാണ് താരത്തിന്റെ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

തെളിവുണ്ടാക്കാന്‍ എഐ; പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

രാഹുൽ ഗാന്ധിയുടേത് രാഷ്ട്രീയ അപക്വതയും വഞ്ചനയും; കോൺഗ്രസ് അവസരവാദ പാർട്ടി: ഡിഎംകെ

സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകള്‍, ഇതുവരെ 5 മരണം; പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപ്പവര്‍ കമ്മിറ്റി: മന്ത്രി കെ മുരളീധരന്‍

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

SCROLL FOR NEXT