Ajith ഇൻസ്റ്റ​ഗ്രാം
Entertainment

നെഞ്ചിൽ ദേവീരൂപം പച്ച കുത്തി അജിത്! 'ഇത്രയും വലിയ വിശ്വാസി ആണോ താര'മെന്ന് ആരാധകർ; പാലക്കാട്ടെ ക്ഷേത്രത്തിൽ നിന്നുള്ള ചിത്രങ്ങൾ വൈറൽ

അജിത്തിന്റെ പിതാവ് പി സുബ്രഹ്‌മണ്യന്‍ പാലക്കാട്- തമിഴ് അയ്യര്‍ കുടുംബംഗമാണ്.

സമകാലിക മലയാളം ഡെസ്ക്

തമിഴകത്തിന്റെയും മലയാളികളുടെയും പ്രിയപ്പെട്ട താരദമ്പതിമാരാണ് അജിത്തും ശാലിനിയും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോയുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ കുടുംബത്തിനൊപ്പമുള്ള അജിത്തിന്റെ പുതിയ ചിത്രമാണ് സോഷ്യൽ മീ‍ഡിയയുടെ മനം കവരുന്നത്.

ശാലിനിക്കും മകൻ ആദ്വിക്കിനുമൊപ്പം പാലക്കാട് പെരുവെമ്പ് എന്ന സ്ഥലത്തുള്ള ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തിയിരിക്കുകയാണ് അജിത്. അജിത്തിന്റെ അച്ഛൻ സുബ്രഹ്മണ്യത്തിന്റെ കുടുംബ ക്ഷേത്രമാണിത്. ക്ഷേത്ര ​ദർശനം നടത്തിയതിന്റെ ചിത്രങ്ങൾ ശാലിനിയും ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.

'അനുഗ്രഹപൂർണമായ ഒത്തുചേരലിന്റെ ദിവസം' എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് ശാലിനി കുറിച്ചിരിക്കുന്നത്. അതേസമയം അജിത്തിന്റെ നെഞ്ചിലെ ടാറ്റൂവിലാണ് ആരാധകരുടെ കണ്ണുടക്കിയിരിക്കുന്നത്. പരദേവതയായ ഊട്ടുകുളങ്ങര ഭഗവതിയുടെ ചിത്രം തന്നെയാണ് അജിത് നെഞ്ചിൽ പച്ച കുത്തിയിരിക്കുന്നത് എന്നാണ് ആരാധകരുടെ കണ്ടെത്തൽ.

നിരവധി പേരാണ് അജിത്തിന്റെ ചിത്രങ്ങൾക്ക് താഴെ കമന്റുമായെത്തുന്നത്. 'അജിത് ഇത്രയും വലിയ വിശ്വാസി ആയിരുന്നോ' എന്നാണ് ഭൂരിഭാ​ഗം പേരും ചോദിക്കുന്നത്. ഇതിനു മുൻപും അജിത് ഈ ക്ഷേത്രത്തിൽ ദർശനം നടത്തിയിട്ടുണ്ട്. അജിത്തിന്റെ പിതാവ് പി സുബ്രഹ്‌മണ്യന്‍ പാലക്കാട്- തമിഴ് അയ്യര്‍ കുടുംബംഗമാണ്.

അടുത്തിടെ അജിത്തിന്റെ റേസിങ് കാണാൻ എത്തിയ ശാലിനിയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. 1999 ൽ ശരണിന്റെ 'അമർകളം' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് അജിത്ത് ശാലിനിയുമായി പ്രണയത്തിലായത്. 2000 ഏപ്രിലിൽ ചെന്നൈയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹം.

ദമ്പതികൾക്ക് 2008 ൽ മകൾ അനൗഷ്കയും 2015-ൽ മകൻ ആദ്വികും പിറന്നു. അതേസമയം, ഈ വർഷം രണ്ട് അജിത് ചിത്രങ്ങളാണ് തിയറ്ററുകളിലെത്തിയത്. വിടാമുയർച്ചി, ​ഗുഡ് ബാഡ് അ​ഗ്ലി എന്നീ ചിത്രങ്ങളാണ് അജിത്തിന്റേതായി തിയറ്ററുകളിലെത്തിയത്.

Cinema News: Actor Ajith visits palakkad temple with wife Shalini and son.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

SCROLL FOR NEXT