Ajmal Amir ഇൻസ്റ്റ​ഗ്രാം
Entertainment

'എഐ വോയ്സ് കൊണ്ടൊന്നും എന്നെ തകർക്കാൻ കഴിയില്ല'; ലൈം​ഗികാരോപണത്തിൽ പ്രതികരിച്ച് നടൻ അജ്മൽ

കൃത്യമായി ഒരു മാനേജറോ ഒരു പിആര്‍ ടീമോ എനിക്കില്ല.

സമകാലിക മലയാളം ഡെസ്ക്

അടുത്തിടെയാണ് നടൻ അജ്മൽ അമീറിനെതിരെ ലൈം​ഗികാരോപണം ഉയർന്നത്. രണ്ട് ദിവസം മുൻപ് പുറത്തുവന്ന ഈ ചാറ്റിലെ ശബ്ദം തന്റേതല്ലെന്നും ഫാബ്രിക്കേറ്റഡ് സ്റ്റോറികൾക്കോ എഐ വോയ്സ് ഇമിറ്റേഷനോ ബ്രില്യന്റ് ആയുള്ള എഡിറ്റിങ്ങിനോ തന്നെയോ തന്റെ കരിയറിനെയോ നശിപ്പിക്കാൻ കഴിയില്ലെന്നും അജ്മൽ പ്രതികരിച്ചു.

തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ച വിഡിയോയിലൂടെയാണ് അജ്മല്‍ പ്രതികരിച്ചത്. രണ്ട് വലിയ ഇന്‍ഡസ്ട്രികളില്‍ പോയി പ്രൂവ് ചെയ്ത്, സര്‍വശക്തന്റെ അനുഗ്രഹം കൊണ്ട് സര്‍വൈവ് ചെയ്തുപോകുന്ന ഒരു വ്യക്തിയാണ് താനെന്നും നടന്‍ പറയുന്നു. തനിക്ക് ഒരു മാനേജറോ ഒരു പിആര്‍ ടീമോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അജ്മൽ അമീറിന്റെ വാക്കുകൾ

വ്യാജമായി ഉണ്ടാക്കിയ ഒരു കഥയും എഐ ഉപയോഗിച്ചുണ്ടാക്കിയ ഒരു വോയ്സ് ഇമിറ്റേറ്റിങ്ങിനുമൊന്നും എന്നെയും എന്‍റെ കരിയറിനെയും തകര്‍ക്കാന്‍ കഴിയില്ല. ഇതിലും വലിയ ആരോപണങ്ങളുണ്ടായിട്ടും അത് തെറ്റെന്ന് തെളിയിച്ച് സര്‍വശക്തന്‍റെ മാത്രം അനുഗ്രഹം കൊണ്ട് മുന്നോട്ട് പോകുന്ന വ്യക്തിയാണ് ഞാന്‍.

കൃത്യമായി ഒരു മാനേജറോ ഒരു പിആര്‍ ടീമോ എനിക്കില്ല. പണ്ട് എപ്പോഴോ എന്‍റെ ഫാന്‍സുകാര്‍ തുടങ്ങി തന്ന സോഷ്യല്‍ മീഡിയ പ്രൊഫൈലാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. പക്ഷേ ഇന്നു മുതല്‍ എല്ലാ കണ്ടന്‍റുകളും എല്ലാ കാര്യങ്ങളും ഞാന്‍ മാത്രമായിരിക്കും നോക്കുന്നത്. രണ്ട് ദിവസം മുന്‍പ് വളരെ മോശമായിട്ട് എന്നെക്കുറിച്ച് ഒരു വാര്‍ത്ത പുറത്തുവന്നു.

എന്നെ സോഷ്യല്‍ മീഡിയയില്‍ സപ്പോര്‍ട്ട് ചെയ്ത എല്ലാവര്‍ക്കും നന്ദിയും സ്നേഹവും അറിയിക്കുന്നു. എന്നെ അപമാനിക്കാന്‍ ഒരുപാട് പോസ്റ്റുകളിട്ട സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ക്ക് സമൂഹത്തോടുള്ള കരുതലും സ്നേഹവും കണ്ടിട്ട് എനിക്ക് ബഹുമാനം തോന്നുന്നു.

എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയത് ഒരുപാട് തെറിവിളികള്‍ക്കും മുകളില്‍ എന്നെ സാന്ത്വനിപ്പിച്ചു കൊണ്ട്, ആശ്വസിപ്പിച്ചു കൊണ്ട് വരുന്ന മെസേജുകളും കോളുകളും തന്ന ശക്തിയാണ് ഞാന്‍ ഇന്ന് നിങ്ങള്‍ക്ക് മുന്നില്‍ ഇരിക്കാനുള്ള കാരണം. എനിക്ക് മുന്നോട്ട് പോകാനുള്ള ശക്തി നിങ്ങളാണ്. എന്നെ സപ്പോര്‍ട്ട് ചെയ്ത എല്ലാവര്‍ക്കും ഒരായിരം നന്ദി.

'എന്‍റെ കാസറ്റ്' എന്ന് പറയുന്ന ഒരു ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് അജ്മലിന്‍റെ വിഡിയോ കോള്‍ പുറത്ത് വന്നിരിക്കുന്നത്. സെക്സ് വോയ്സില്‍ അജ്മലിന്‍റെ മുഖവും കാണിക്കുന്നുണ്ട്. പെണ്‍കുട്ടി തന്‍റെ കല്യാണം കഴിഞ്ഞതല്ലേ എന്ന് ചോദിക്കുമ്പോള്‍ അതൊന്നും താന്‍ അറിയണ്ടെന്നും താന്‍ താമസ സൗകര്യം ഒരുക്കി തരാമെന്നും അജ്മല്‍ പറയുന്നുണ്ട്. വാട്സാപ്പ് കോള്‍ റെക്കോഡ് ചെയ്തതിന്‍റെ ഒരു ഭാഗമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

Cinema News: Actor Ajmal Amir responds to controversial sex chat.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

438 ദിവസത്തെ വിസ്താരം, 261 സാക്ഷികള്‍; നടി ആക്രമിച്ച കേസില്‍ കേരളം ഉറ്റുനോക്കുന്ന വിധി ഇന്ന്

കാട്ടാനയുടെ ആക്രമണം; ചാലക്കുടിയില്‍ എഴുപതുകാരന്‍ മരിച്ചു

'ദിലീപിനെ പരിചയമുണ്ട്, വ്യക്തിബന്ധമില്ല'; സെല്‍ഫി വിവാദത്തില്‍ ജെബി മേത്തര്‍ എംപി-വിഡിയോ

തരൂര്‍ മോദി ഫാന്‍സ് അസോസിയേഷന്റെ അന്താരാഷ്ട്ര പ്രസിഡന്റ്; എ പി അബ്ദുള്ളക്കുട്ടി

മലപ്പുറത്ത് വനിതാ സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

SCROLL FOR NEXT