Aju Varghese and Nivin Pauly ഫെയ്സ്ബുക്ക്
Entertainment

'വിനീത് മെസേജ് അയച്ചു, ഇമോഷണലായി രാത്രി നിവിന്‍ വിളിച്ചു; 'സര്‍വ്വം മായ' ടീമിന് 'മലര്‍വാടി ടീം' നന്ദി പറയുന്നു'; വികാരഭരിതനായി അജു

സിനിമയില്‍ നിന്നും ഫീല്‍ഡ് ഔട്ടായി വെബ് സീരീസിലേക്ക് മാറിയോ എന്ന് ഈയ്യടുത്തൊരാള്‍ ചോദിച്ചിരുന്നു

സമകാലിക മലയാളം ഡെസ്ക്

സര്‍വ്വം മായയുടെ വിജയത്തില്‍ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് അജു വര്‍ഗീസ്. നിവിന്‍ പോളിയുടെ തിരിച്ചുവരവിന് കളമൊരുക്കിയ സര്‍വ്വം മായ തങ്ങള്‍ക്ക് അമൂല്യമായ സിനിമയാണെന്നാണ് അജു വര്‍ഗീസ് പറയുന്നത്. സിനിമയുടെ പ്രെമോഷന്റെ ഭാഗമായി ദുബായിലെത്തിയതായിരുന്നു താരം. നിവിന്‍ പോളിയും അഖില്‍ സത്യനുമടക്കമുള്ളവര്‍ ഒപ്പമുണ്ടായിരുന്നു.

''സിനിമയില്‍ നിന്നും ഫീല്‍ഡ് ഔട്ടായി വെബ് സീരീസിലേക്ക് മാറിയോ എന്ന് എന്നോട് ഈയ്യടുത്തൊരാള്‍ ചോദിച്ചിരുന്നു. ആ എനിക്ക് ഒരു തിരിച്ചുവരവ് തന്ന അഖിലിന് ദുബായ് മണ്ണില്‍ വച്ച് നന്ദി പറയുന്നു. ഇന്നലെ ഞാന്‍ ഫെയ്‌സ്ബുക്കില്‍ കണ്ടൊരു കമന്റാണ്, നിവിന്‍ പോളി തിരികെ വന്നു, സൈഡില്‍ കൂടെ ആരുമറിയാതെ അജു വര്‍ഗീസും തിരികെ വന്നുവെന്ന്.'' ്അജു വര്‍ഗീസ് പറയുന്നു.

''ഒരു ഉണര്‍വ്വാണ് വിജയം. പരാജയം ഒരുപാട് വന്നു കഴിഞ്ഞാല്‍ പിന്നെ നമുക്ക് മരവിപ്പും നിര്‍വികാരതയുമാണ് റിസള്‍ട്ടിനെക്കുറിച്ച് സംസാരിക്കുമ്പോള്‍. അത് എനിക്ക് പണ്ടേ വന്നതാണ്. നിവിന് ഈ വിജയം ലഭിച്ചതില്‍ ഞങ്ങള്‍ വളരെ ഇമോഷണലാണ്. സര്‍വ്വം മായയുടെ ടീമിന് മലര്‍വാടിയുടെ ടീം നന്ദി പറയുന്നു. വിനീതിന് ഇപ്പോഴത്തെ സാഹചര്യത്തില്‍ സിനിമ കാണാന്‍ സാധിച്ചിട്ടില്ല. എങ്കിലും ഈ വിജയത്തില്‍ ഒരുപാട് സന്തോഷമെന്ന് മെസേജ് അയച്ചിരുന്നു. അത് വളരെ ഇമോഷണലായി നിവിന്‍ ഇന്നലെ രാത്രി വിളിച്ച് പറഞ്ഞു'' താരം പറയുന്നു.

''ഞാന്‍ ഉറക്കത്തിലായിരുന്നപ്പോള്‍ നിവിന്റെ കോള്‍ വന്നു. ഞാന്‍ പേടിച്ചു പോയി. വിളിച്ചു കൊണ്ടേയിരിക്കുകയായിരുന്നു. കോളെടുത്ത ശേഷം ഒരുപാട് നേരം സംസാരിച്ചു. സിനിമയില്‍ ഞാന്‍ കെട്ടിപിടിച്ച് ഉമ്മ വെക്കുന്നൊരു ചിത്രമുണ്ട്. വളരെ ഇഷ്ടത്തോടെ ചെയ്തതാണ്. ഈ ചിത്രം വളരെ ഇമോഷണലാക്കിയെന്ന് പറഞ്ഞു. 600 ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ ഒരു സിനിമ ഇറങ്ങുന്നത്. ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് ഒരു സിനിമ വര്‍ക്കാകുന്നത്. അതിനാല്‍ ഞങ്ങള്‍ക്ക് വളരെ ഇമോഷണലാണ് സര്‍വ്വം മായ''.

''ഈ സിനിമ ഞങ്ങള്‍ക്ക് അമൂല്യമാണ്. അത് കാണാന്‍ വന്ന നിങ്ങളും ഞങ്ങള്‍ക്ക് അമൂല്യമാണ്. നന്ദി മാത്രം'' എന്നും അജു വര്‍ഗീസ് പറയുന്നു.

Aju Varghese gets emotional talking about Nivin Pauly's comeback and the success of Sarvam Maya.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; ഈ വര്‍ഷം ലഭിച്ചത് 332.77 കോടി

മറ്റത്തൂരില്‍ ബിജെപിയുടെ 'ഓപ്പറേഷന്‍ കമല'; 'ഇതാണ് ആര്‍എസ്എസിന്റെ ശക്തി'; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

റോക്കറ്റ് വേഗത്തില്‍ പാഞ്ഞ് ട്രെയിന്‍; രണ്ട് സെക്കന്‍ഡില്‍ 700 കിലോമീറ്റര്‍ വേഗം; ലോക റെക്കോര്‍ഡ് ഇട്ട് ചൈന; വിഡിയോ

അല്ലു അര്‍ജുന്‍ പതിനൊന്നാം പ്രതി; പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെയുണ്ടായ അപകടത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു

എനർജി ഡ്രി​ങ്കു​ക​ൾക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തി കു​വൈ​ത്ത്

SCROLL FOR NEXT