കോമഡിയില്‍ നിന്നും നായകനിലേക്കും ഗൗരവ്വമുള്ള വേഷങ്ങള്‍ ചെയ്യുന്ന നടനിലേക്കുമുള്ള അജു വര്‍ഗീസിന്റെ മാറ്റം ഏറെ ശ്രദ്ധേയമാണ്. കൊവിഡിന് ശേഷം തന്റെ കാഴ്ചപ്പാടിലുണ്ടായ മാറ്റമാണ് കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിലും കാണാന്‍ സാധിക്കുന്നതെന്നാണ് അജു വര്‍ഗീസ് പറയുന്നത്. കൊവിഡ് കാലത്ത് മദ്യപാനം നിര്‍ത്താനുണ്ടായ കാരണവും അജു വര്‍ഗീസ് പങ്കുവെക്കുകയാണ്.
നടി ഫറ ഷിബിലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അജു വര്‍ഗീസ് മനസ് തുറന്നത്. ജയസൂര്യ നായകനായ, പ്രജേഷ് സെന്‍ സംവിധാനം ചെയ്ത വെള്ളം എന്ന ചിത്രം കണ്ടതിനെ തുടര്‍ന്നാണ് താന്‍ മദ്യപാനം നിര്‍ത്തിയതെന്നാണ് അജു വര്‍ഗീസ് പറയുന്നത്.
''സിനിമ ഇഷ്ടമുള്ള കാര്യമാണ്. മലര്‍വാടിയ്ക്ക് ശേഷം അഭിനയം വളരെ ഇഷ്ടമാണ്. എനിക്കത് വിലമതിക്കാനാകാത്തതാണ്. കൊവിഡ് സമയത്ത് കാശ് നോക്കിയപ്പോള്‍ ബാങ്ക് ബാലന്‍സ് ഇല്ല. മൊറട്ടോറിയം ഒക്കെ എടുത്തിരുന്നു. എന്നാല്‍ നടന്‍ എന്ന പേരുണ്ട്. പോപ്പുലര്‍ ആണ്. അജു വര്‍ഗീസ് എന്ന് പോയി പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഇത് രണ്ടും ഇനി ആവശ്യമില്ല. പക്ഷെ നടന്‍ ആണോ എന്ന് നോക്കിയാല്‍ അതുമല്ല'' അജു പറയുന്നു.
''കാശുമില്ല, നടനുമല്ല. കാശ് ജീവിക്കാന്‍ വളരെ പ്രധാനപ്പെട്ടതാണ്. പക്ഷെ ഞാന്‍ അതിനെ ചെയ്‌സ് ചെയ്യാന്‍ താല്‍പര്യമുള്ള ആളല്ല. 95 ശതമാനവും കാശിന് വേണ്ടി സിനിമ ചെയ്യാറില്ല. നല്ല വേഷങ്ങള്‍ ചെയ്യാമെന്ന് തീരുമാനിച്ചു. കുറഞ്ഞത് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ചെയ്തത് ആവര്‍ത്തിക്കരുതെന്ന് തീരുമാനിച്ചു. നല്ല വേഷം വന്നാല്‍ മതി, അതുവരെ പോകാനുള്ള പിന്തുണ കുടുംബത്തിന്റെ ഭാഗത്തു നിന്നുമുണ്ട്'' എന്നും അജു പറയുന്നു.
''പഴയൊരു ലക്ഷ്വറി കുറവായിരിക്കാം. അല്ലെങ്കിലും വലിയ ലക്ഷ്വറി ഉണ്ടായിരുന്നില്ല. ആകെയുണ്ടായിരുന്ന ലക്ഷ്വറി മദ്യപാനം ആയിരുന്നു. അത് പണ്ടാണ്, കൊവിഡിന് മുമ്പ്. വെള്ളം സിനിമ കണ്ടതോടെ അതും പോയി. ജയേട്ടന്റെ പ്രകടനം ആണ് എന്റെ മനസില്‍ സ്‌ട്രൈക്ക് ചെയ്തത്. യഥാര്‍ത്ഥ മുരളി ചേട്ടനെ എനിക്കറിയാം. റിയല്‍ ലൈഫ് മുരളിച്ചേട്ടന്‍ എന്നെ സ്വാധീനിച്ചിട്ടില്ല. ജയസൂര്യ എന്ന നടന്റെ അഭിനയവും, പ്രജീഷേട്ടന്റെ സീനുകളുമാണ് ടച്ച് ചെയ്തത്. അങ്ങനെ തീരുമാനിച്ചതാണ്'' എന്നും അജു പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates