Akhil Sathyan, Sathyan Anthikad ഫെയ്സ്ബുക്ക്
Entertainment

ഇപ്പോഴും ഉപയോ​ഗിക്കുന്നത് മാരുതി 800 ഉം ഹോണ്ട സിറ്റിയും; അച്ഛന് പുത്തൻ കാർ സമ്മാനിച്ച് അഖിൽ സത്യൻ

കുറച്ച് കൂടെ സേഫായ കാറ് വേണം എന്ന അഖിൽ സത്യൻ്റെ നിർബന്ധത്തിന് അദ്ദേഹം വഴങ്ങി

Author : സമകാലിക മലയാളം ഡെസ്ക്

സത്യൻ അന്തിക്കാടിന് പുത്തൻ വാഹനം സമ്മാനിച്ച് മകനും സംവിധായകനുമായ അഖിൽ സത്യൻ. തന്റെ പുതിയ ചിത്ര 'സർവ്വം മായ'യുടെ വിജയത്തിന് പിന്നാലെയാണ് അച്ഛന് മനോഹരമായ ഒരു സമ്മാനം അഖിൽ നൽകിയത്. ലോകത്തെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങളിലൊന്നായ വോൾവോ എക്സ് സി 60 ആണ് സത്യൻ അന്തിക്കാട് സ്വന്തമാക്കിയത്. കൊച്ചിയിലെ ഡീലർഷിപ്പിൽ നിന്നാണ് വാഹനം സ്വീകരിച്ചത്.

സംവിധായകൻ ദീപു അന്തിക്കാട് ആണ് സോഷ്യൽ മീഡിയയിലൂടെ ഈ സന്തോഷം പങ്കുവച്ചിരിക്കുന്നത്. ‘ആഢംബരങ്ങളിലും സമ്മാനങ്ങളിലും താല്പര്യമില്ലാത്ത ആളാണ് സത്യൻ അന്തിക്കാട്. ഇപ്പോഴും ഉപയോഗിക്കുന്നത് ആദ്യത്തെ മാരുതി 800 ഉം ഹോണ്ട സിറ്റിയും. ഹൈവേ വലുതാകുന്നു, വാഹനങ്ങളുടെ വേഗതയും, കുറച്ച് കൂടെ സേഫായ കാറ് വേണം എന്ന അഖിൽ സത്യൻ്റെ നിർബന്ധത്തിന് അദ്ദേഹം വഴങ്ങി.

ഇത് ഗുരുവിന് ശിഷ്യൻ്റെ സമ്മാനം’ എന്നായിരുന്നു ദീപു വിഡിയോയ്ക്കൊപ്പം പങ്കുവച്ചത്. സുരക്ഷയ്ക്ക് ഏറ്റവും പ്രധാന്യം നൽകി എത്തുന്ന വോൾവോ വാഹനങ്ങളിലെ സുപ്രധാന മോഡലുകളിൽ ഒന്നായ XC60-ക്ക് 67. 10 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ ഷോറൂം വില.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് നിർമാതാവും നടനുമായ ആന്റണി പെരുമ്പാവൂരും നടനും സംവിധായകനുമായ മേജർ രവിയും വോൾവോയുടെ ഈ കരുത്തൻ വാഹനം സ്വന്തമാക്കിയിരുന്നു. നിവിൻ പോളി നായകനായെത്തിയ സർവ്വം മായ 150 കോടിയാണ് ബോക്സ് ഓഫീസിൽ നിന്ന് കളക്ട് ചെയ്തത്. ഒടിടി റിലീസിന് പിന്നാലെയും ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

Cinema News: Akhil Sathyan gift to Sathyan Anthikad.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT