അക്ഷയ് കുമാർ, ആർ മാധവൻ ഫെയ്സ്ബുക്ക്
Entertainment

കോടതിമുറിയിലെ പോരാട്ടം; സി ശങ്കരൻ നായരുടെ ജീവിതം ബി​ഗ് സ്ക്രീനിലേക്ക്, അക്ഷയ് കുമാറിനൊപ്പം മാധവനും പ്രധാന വേഷത്തിൽ

എഴുത്തുകാരനായ കരൺ സിങ് ത്യാഗിയുടെ ആദ്യ സംവിധാന സംരംഭമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

സമകാലിക മലയാളം ഡെസ്ക്

1920 കളിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ നിയമപോരാട്ടം നടത്തിയ കോണ്‍ഗ്രസ് നേതാവും പ്രമുഖ അഭിഭാഷകനുമായ സി ശങ്കരൻ നായരുടെ ജീവിതം സിനിമയാകുന്നു. അക്ഷയ് കുമാർ, ആർ മാധവൻ, അനന്യ പാണ്ഡെ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുക. രഘു പാലാട്ട്, പുഷ്പ പാലാട്ട് എന്നിവർ ചേർന്നെഴുതിയ 'ദ് കേസ് ദാറ്റ് ഷൂക്ക് ദ് എംപയർ' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരങ്ങുന്നത്.

ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. എഴുത്തുകാരനായ കരൺ സിങ് ത്യാഗിയുടെ ആദ്യ സംവിധാന സംരംഭമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കരൺ ജോഹറിൻ്റെ ധർമ്മ പ്രൊഡക്ഷൻസും കുമാറിൻ്റെ കേപ് ഓഫ് ഗുഡ് ഫിലിംസും ലിയോ മീഡിയ കളക്ടീവ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അടുത്ത വർഷം മാർച്ച് 14 ന് ചിത്രം തിയറ്ററുകളിലെത്തും.

ജാലിയന്‍ വാലാ ബാഗ് കൂട്ടക്കൊലയെക്കുറിച്ചുള്ള സത്യം വെളിപ്പെടുത്തുന്നതിനായി ശങ്കരന്‍ നായരും ബ്രിട്ടീഷ് സാമ്രാജ്യവും തമ്മിലുള്ള ഐതിഹാസിക കോടതിമുറി പോരാട്ടത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം. ഡൽഹിയിലും ഹരിയാനയിലുമായാണ് ചിത്രത്തിന്റെ ചിത്രീകരണം. 2019 ൽ ബ്ലൂംസ്ബറി ഇന്ത്യയാണ് 'ദ് കേസ് ദാറ്റ് ഷൂക്ക് ദ് എംപയർ' എന്ന കൃതി പ്രസിദ്ധീകരിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT