ആലിയ ഭട്ട് (Alia Bhatt) ഇൻസ്റ്റ​ഗ്രാം
Entertainment

വ്യാജ ബില്ലുകളുണ്ടാക്കി ആലിയയിൽ നിന്ന് തട്ടിയത് 76 ലക്ഷം; ആരാണ് വേദിക പ്രകാശ് ഷെട്ടി? അറസ്റ്റ്

തട്ടിപ്പ്, വിശ്വാസ വഞ്ചന എന്നീ വകുപ്പുകൾ പ്രകാരമാണ് വേദിക ഷെട്ടിക്കെതിരെ പൊലീസ് കേസെടുത്തത്.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബോളിവുഡ് താരം ആലിയ ഭട്ടിന്റെ മുൻ പേഴ്സൺ അസിസ്റ്റന്റ് വേദിക പ്രകാശ് ഷെട്ടി (32) അറസ്റ്റിൽ. ആലിയയിൽ നിന്ന് 76 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് വേദിക അറസ്റ്റിലായത്. ജുഹു പൊലീസ് ബം​ഗളൂരുവിൽ നിന്നാണ് ഇവരെ പിടികൂടിയത്. ആലിയയുടെ പ്രൊഡക്ഷന്‍ കമ്പനിയായ എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സിലും നടിയുടെ വ്യക്തിഗത അക്കൗണ്ടുകളിലുമായി 76 ലക്ഷം രൂപയുടെ ക്രമക്കേടുകള്‍ നടത്തിയതായാണ് ആരോപണം.

ആലിയയുടെ അമ്മയും നടിയും സംവിധായകയുമായ സോണി റസ്ദാന്‍ ജനുവരി 23-ന് ജുഹു പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തുവരുന്നത്. 2021 മെയ് മുതൽ 2024 ഓഗസ്റ്റ് വരെയുള്ള കാലയളവിലായിരുന്നു തട്ടിപ്പെന്ന് പൊലീസ് അറിയിച്ചു. തട്ടിപ്പ്, വിശ്വാസ വഞ്ചന എന്നീ വകുപ്പുകൾ പ്രകാരമാണ് വേദിക ഷെട്ടിക്കെതിരെ പൊലീസ് കേസെടുത്തത്.

2021 മുതൽ 2024 വരെ ആലിയയുടെ പേഴ്സണൽ അസിസ്റ്റന്റായിരുന്നു വേദിക. ഈ സമയത്ത് നടിയുടെ സാമ്പത്തിക രേഖകളും പേയ്‌മെന്റുകളും വേദികയാണ് കൈകാര്യം ചെയ്തിരുന്നത്. വ്യാജ ബില്ലുകൾ തയ്യാറാക്കിയ ശേഷം ആലിയയിൽ നിന്ന് ഒപ്പു വാങ്ങി വേദിക പണം തട്ടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

യാത്രകൾ, പരിപാടികൾ എന്നിവയുടെ പേരു പറഞ്ഞായിരുന്നു തട്ടിപ്പ്. പ്രൊഫഷണൽ ടൂളുകൾ ഉപയോഗിച്ചാണ് വേദിക വ്യാജ ബില്ലുകളുണ്ടാക്കിയത്. ആലിയയിൽ നിന്ന് ഒപ്പു വാങ്ങിയ ശേഷം സുഹൃത്തിന്റെ അക്കൗണ്ടിലേക്കാണ് വേദിക പണം കൈമാറിയിരുന്നത്.

ഇതിനുശേഷം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റും. പരാതി നൽകിയതിനു പിന്നാലെ വേദിക ഒളിവിൽ പോയിരുന്നു. രാജസ്ഥാൻ, കർണാടക, പുനെ എന്നിവടങ്ങളിലാണ് ഇവർ ഒളിവിൽ കഴിഞ്ഞത്. ചൊവ്വാഴ്ച ബാന്ദ്ര മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ വേദികയെ വ്യാഴാഴ്ച വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

കേസിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്നും പൊലീസ് അധികൃതർ അറിയിച്ചു. 2021 ലാണ് ആലിയ എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സ് ആരംഭിക്കുന്നത്. ആലിയ തന്നെ നായികയായെത്തിയ ഡാർലിങ്സ് എന്ന ചിത്രമായിരുന്നു ആദ്യം നിർമിച്ചത്.

Bollywood Actor Alia Bhatt Ex PA arrested for duping her of Rs 76 lakh.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

'നല്ല ഇടി ഇടിച്ച് നാട്ടുകാരെ കൊണ്ട് കയ്യടിപ്പിക്കണ്ടേ'; 'ചത്ത പച്ച' ടീസർ

'ഇച്ചിരി മനസ്സമാധാനം കിട്ടാനാണ് ഈ മണം പിടിത്തം, അല്ലാതെ ഹോബിയല്ല- എന്നെയൊന്ന് മനസിലാക്കൂ'

യാത്രക്കാരെ മകന്റെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബറാക്കാം, ടാക്‌സിയില്‍ ക്യുആര്‍ കോഡ്; 'വാട്ട് ആന്‍ ഐഡിയ' എന്ന് സോഷ്യല്‍ മീഡിയ

ബിരിയാണി ആരോഗ്യത്തിന് നല്ലതാണോ?

SCROLL FOR NEXT