ആലിയ ഭട്ട്, ഗാൽ ​ഗാഡറ്റ്/ വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

ഗാൽ ​ഗാഡറ്റിന്റെ പ്രതിനായികയായി ആലിയ, ഹോളുവുഡിൽ അരങ്ങേറ്റം; ഹാർട്ട് ഓഫ് സ്റ്റോൺ ട്രെയിലർ 

​ഗാൽ ​ഗാഡറ്റിന് പ്രതിനായികയായി ആലിയ

Author : സമകാലിക മലയാളം ഡെസ്ക്

ദ്യാവസാനം ആവേശം നിലനിർത്തി നെറ്റ്ഫ്ലിക്സ് ഒരുക്കുന്ന സ്പൈ-ആക്ഷൻ ത്രില്ലർ ചിത്രം ഹാർട്ട് ഓഫ് സ്റ്റോണിന്റെ ട്രെയിലർ പുറത്തിറങ്ങി. ഹോളിവുഡ് സൂപ്പർതാരം ​ഗാൽ ​ഗാഡറ്റ് ആണ് ചിത്രത്തിൽ മുഖ്യവേഷത്തിലെത്തുന്നത്. പ്രതിനായികയാവുന്നത് ആലിയ ഭട്ട് ആണ്. ആലിയയുടെ ഹോളുവുഡ് അരങ്ങേറ്റം കൂടിയാണ് ചിത്രം.

ബ്രസീലിൽ നടന്ന പ്രത്യേക ചടങ്ങിലാണ് ഹാർട്ട് ഓഫ് സ്റ്റോണിന്റെ ട്രെയിലർ അവതരിപ്പിച്ചത്. ആക്ഷന് കൂടുതൽ പ്രാധാന്യമുള്ള ചിത്രത്തിൽ ഏജന്റ് റേച്ചൽ സ്റ്റോൺ എന്ന കഥാപാത്രത്തെയാണ് ​ഗാൽ ​ഗാഡറ്റ് അവതരിപ്പിക്കുന്നത്. ദ ഹാർട്ട് എന്ന് വിളിക്കുന്ന ഒരു വസ്തുവിന് വേണ്ടിയുള്ള പോരാട്ടമാണ് ചിത്രമെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്.

ഇത് മോഷ്ടിക്കാൻ വരുന്ന കഥാപാത്രമാണ് ആലിയ. ടോം ഹാർപ്പർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ​ഗ്രെ​ഗ് റെക്കയുടെ കഥയ്ക്ക് അദ്ദേഹവും ആലിസൺ ഷ്രൂഡറുമാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രം ഓ​ഗസ്റ്റ് 11ന് റിലീസ് ചെയ്യും.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT