ആലിയ ഭട്ട്/ ഫേയ്സ്ബുക്ക് 
Entertainment

നടി ആലിയ ഭട്ടിന് കോവിഡ്

ആലിയയുടെ കാമുകനും നടനുമായ റണ്‍ബീര്‍ കപൂറിന് മാർച്ചിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടി ആലിയ ഭട്ടിന് കോവിഡ് സ്ഥിരീകരിച്ചു. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് രോ​ഗവിവരം ആരാധകരെ അറിയിച്ചത്. വീട്ടിൽ ക്വാറന്റീനിലാണെന്നും ഡോക്ടർമാരുടെ നിർദേശപ്രകാരമുള്ള എല്ലാ സുരക്ഷാ മാർ​ഗനിർദേശങ്ങൾ പാലിക്കുന്നുണ്ടെന്നും താരം ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി കുറിച്ചു. 

ആലിയയുടെ കാമുകനും നടനുമായ റണ്‍ബീര്‍ കപൂറിന് മാർച്ചിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ക്വാറന്റീനിൽ പോയ ആലിയക്ക് പരിശോധനയിൽ നെ​ഗറ്റീവായിരുന്നു. ദിവസങ്ങൾക്ക് മുൻപാണ് രൺവീറിന് നെ​ഗറ്റീവായത്. അതിന് പിന്നാലെയാണ് ആലിയയ്ക്ക് രോ​ഗം സ്ഥിരീകരിക്കുന്നത്. ബോളിവുഡിൽ നിരവധി താരങ്ങളാണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ക്വാറന്റീനിൽ കഴിയുന്നത്. ആമിർഖാൻ, ആർ മാധവൻ, കാർത്തിക് ആര്യൻ, ബൻസാലി, മനോജ് ബാജ്പേയി തുടങ്ങിയ നിരവധി പേർക്കാണ് കോവിഡ് പോസിറ്റീവായത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

ബുംറ ആരോ​ഗ്യവാൻ, പക്ഷേ കളിപ്പിക്കില്ല!

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന