ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

ആലിയയ്ക്ക് ആശംസയുമായി മുന്‍ കാമുകന്‍ സിദ്ധാര്‍ത്ഥ്, ഉടനെ കിയാരയെ വിവാഹം ചെയ്യൂവെന്ന് ആരാധകര്‍

വിവാഹശേഷം ആലിയ പങ്കുവച്ച പോസ്റ്റിന് താഴെയാണ് സിദ്ധാര്‍ത്ഥ് ആശംസ കുറിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

റെ കാത്തിരിപ്പിന് ഒടുവിലാണ് ബോളിവുഡ് താരങ്ങളായ ആലിയയും രണ്‍ബീര്‍ കപൂറും വിവാഹിതരായത്. അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. ഇപ്പോള്‍ ആലിയയ്ക്ക് ആശംസകള്‍ അറിയിച്ചിരിക്കുകയാണ് നടനും താരത്തിന്റെ മുന്‍ കാമുകനുമായ സിദ്ധാര്‍ത്ഥ് മല്‍ഹോത്ര. 

വിവാഹശേഷം ആലിയ പങ്കുവച്ച പോസ്റ്റിന് താഴെയാണ് സിദ്ധാര്‍ത്ഥ് ആശംസ കുറിച്ചത്. ആശംസകള്‍ സ്‌നേഹിതരേ... സന്തോഷവും സ്‌നേഹവും ആശംസിക്കുന്നു എന്നാണ് സിദ്ധാര്‍ത്ഥ് കുറിച്ചത്. മുന്‍ കാമുകിക്കുള്ള താരത്തിന്റെ ആശംസ സോഷ്യല്‍ മീഡിയയില്‍ വൈറലായി. അതിനു പിന്നാലെ താരത്തിന്റെ ആശംസയ്ക്ക് മറുപടിയുമായി ആരാധകര്‍ രംഗത്തെത്തി. 

സിദ്ധാര്‍ത്ഥിനോട് നടി കിയാരയെ വിവാഹം കഴിക്കാനാണ് ആരാധകര്‍ ആവശ്യപ്പെട്ടുന്നത്. സിദ്ധാര്‍ത്ഥും കിയാരയും പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അടുത്തത് നിങ്ങളുടെ ഊഴമാണെന്നും വേഗം കിയാരയെ വിവാഹം കഴിക്കണമെന്നുമാണ് ആരാധകര്‍ പറയുന്നത്. നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. 

കൂടാതെ രണ്‍ബീര്‍ കപൂറിന്റെ മുന്‍ കാമുകിമാരായ ദീപിക പദുക്കോണും കത്രീന കൈഫും ആശംസകളുമായി എത്തിയിട്ടുണ്ട്. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത സിറ്റുഡന്റ്‌സ് ഓഫ് ദി ഇയര്‍ സിനിമയിലൂടെയാണ് ആലിയയും സിദ്ധാര്‍ത്ഥും ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. വേര്‍പിരിഞ്ഞതിനു ശേഷവും ഇവര്‍ സൗഹൃദം സൂക്ഷിക്കുന്നുണ്ട്.  
 

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

കുട്ടികളെ കാണാതായപ്പോള്‍ 'തമാശകളി'; ആരാധകനെ മര്യാദ പഠിപ്പിച്ച് ടൊവിനോ; കണക്കിന് കൊടുത്ത് രഞ്ജിനിയും

അഞ്ച് ദിവസം ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'അന്ന് എന്നെ വിഡിയോ എടുക്കാൻ നീ വിളിച്ചില്ലായിരുന്നെങ്കിൽ...'; കൂട്ടുകാരനെക്കുറിച്ച് വൈകാരിക കുറിപ്പുമായി 'വാഴ 2' താരം അലൻ

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

SCROLL FOR NEXT