റിച്ച ഛദ്ദ ഫെയ്സ്ബുക്ക്
Entertainment

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വളരെ ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും വനിത നിര്‍മാതാക്കളില്‍ നിന്നും മോശം അനുഭവമുണ്ടായിട്ടുണ്ടെന്നുമാണ് റിച്ച പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്റെ നിലപാട് തുറന്നു പറയാന്‍ മടി കാണിക്കാത്ത ബോളിവുഡ് നടിയാണ് റിച്ച ഛദ്ദ. ഇപ്പോള്‍ ശ്രദ്ധനേടുന്നത് തന്റെ സ്ത്രീ സഹപ്രവര്‍ത്തകരെക്കുറിച്ചുള്ള റിച്ചയുടെ തുറന്നു പറച്ചിലാണ്. എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ലെന്നാണ് താരം പറഞ്ഞത്. വളരെ ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും വനിത നിര്‍മാതാക്കളില്‍ നിന്നും മോശം അനുഭവമുണ്ടായിട്ടുണ്ടെന്നുമാണ് റിച്ച പറയുന്നത്.

എല്ലാ സ്ത്രീകളും പുണ്യാത്മകളാണ് എന്ന് എനിക്ക് തോന്നുന്നില്ല. വനിത നിര്‍മാതാക്കളുമായി എനിക്ക് വളരെ മോശം അനുഭവങ്ങളുണ്ട്. ചെക്ക് മടങ്ങിയത് ഉള്‍പ്പടെയുള്ളത്. അവരെല്ലാം ട്വിറ്ററില്‍ ഫെമിനിസ്റ്റാണെന്നാണ് നടിക്കുന്നത്. എനിക്കൊപ്പം മത്സരിക്കുന്ന ടോക്‌സിക്കായ സഹതാരങ്ങളുമുണ്ട്. - റിച്ച പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സ്ത്രീകള്‍ ആയതുകൊണ്ട് മാത്രം ആരും ഫെമിനിസ്റ്റ് ആവണമില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. പുരുഷാധിപത്യരും സ്ത്രീവിരുദ്ധരുമായ ധാരാളം സ്ത്രീകളെയും ഫെമിനിസ്റ്റുകളായ ധാരാളം പുരുഷന്മാരെയും തനിക്കറിയാം എന്നുമാണ് നടി പറയുന്നത്. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ഹീരമണ്ടിയാണ് റിച്ചയുടെ പുതിയ ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പൊലീസ് ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ചു നിർദേശം നൽകി, അറിഞ്ഞിട്ടില്ലെങ്കിൽ കഴിവു കെട്ടവൻ'; അമിത് ഷായെ പുറത്താക്കണമെന്ന് രാഹുല്‍ ഗാന്ധി

അമ്മയെ റെയിൽവെ സ്‌റ്റേഷനിൽ യാത്രയാക്കി മടങ്ങും വഴി മരണം; സായന്ത് രാജിൻ്റെ വിയോഗത്തിൽ നടുങ്ങി മാങ്ങാട്ടിടം ഗ്രാമം

ധർമ്മടത്ത് വയോധികയുടെ മാല പൊട്ടിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

സ്വകാര്യ ആശുപത്രി ശുചിമുറിയിൽ പ്രസവം; നവജാത ശിശുവിനെ മാലിന്യ ബക്കറ്റിൽ ഉപേക്ഷിച്ചു

വൃദ്ധസദനങ്ങള്‍ എന്ന പേര് ഇനിയില്ല; 'സ്‌നേഹാലയം' എന്നു മാറ്റി സര്‍ക്കാര്‍ ഉത്തരവ്