ധർമ്മടത്ത് വയോധികയുടെ മാല പൊട്ടിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

ധർമ്മടം സ്വദേശി മുഹമ്മദ് യാസിൻ (20), തലശ്ശേരി മട്ടമ്പ്രം സ്വദേശി മുഹമ്മദ് അനസ് (22) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
Crime News
Two Arrested Within 24 Hours for Robbing Elderly Woman in Kannur
Edited By:
Updated on
1 min read

കണ്ണൂർ: ധർമ്മടം ചാത്തോടത്ത് തനിച്ചു താമസിച്ചിരുന്ന വയോധികയുടെ മൂന്നു പവൻ മാല കവർന്ന കേസിൽ പ്രതികളെ ധർമ്മടം പൊലീസും തലശ്ശേരി എഎസ്പിയുടെ സ്ക്വാഡും ചേർന്ന് മംഗളൂരുവിൽ നിന്നും പിടികൂടി. ധർമ്മടം സ്വദേശി മുഹമ്മദ് യാസിൻ (20), തലശ്ശേരി മട്ടമ്പ്രം സ്വദേശി മുഹമ്മദ് അനസ് (22) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

Crime News
വൃദ്ധസദനങ്ങള്‍ എന്ന പേര് ഇനിയില്ല; 'സ്‌നേഹാലയം' എന്നു മാറ്റി സര്‍ക്കാര്‍ ഉത്തരവ്

ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ വീട് വാടകയ്ക്ക് കൊടുക്കാനുണ്ടോയെന്ന് ചോദിച്ചെത്തിയ പ്രതികൾ വയോധികയുടെ കഴുത്തിൽ അണിഞ്ഞിരുന്ന മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. വയോധിക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ അന്വേഷണ സംഘം സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

Crime News
വയനാട് ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കവർച്ച ചെയ്ത മാല വിറ്റ ശേഷം കാസർകോട്ടുനിന്ന് വാഹനം വാടകയ്‌ക്കെടുത്ത് പ്രതികൾ മംഗളൂരു ഭാഗത്തേക്ക് പേവുകയാണ് ഉണ്ടായത്. പ്രതികളെ കുറിച്ച് വിവരം ലഭിച്ചതോടെ പൊലീസ് സംഘം കാസർകോട്, സൂറത്ത്കൽ, മംഗലാപുരം ഭാഗങ്ങളിൽ ടീമുകളായി തിരിഞ്ഞ് നടത്തിയ തിരച്ചിലിലാണ് മംഗളൂരു സൂറത്ത്കലിൽ നിന്ന് പ്രതികളെ പിടികൂടിയത്. മുഹമ്മദ് അനസിന് തലശ്ശേരി പൊലീസ് സ്റ്റേഷനിൽ ഒരു കേസും മുഹമ്മദ് യാസിന് കോഴിക്കോട് റെയിൽവെ പൊലീസിൽ ഒരു കേസുമുണ്ട്.

Crime News
സംസ്ഥാനത്ത് വീണ്ടും പവര്‍കട്ട്?; നാളെ വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കും

കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ബി. വി. വിജയ ഭരത് റെഡ്ഡി, തലശ്ശേരി എഎസ്പി എം. നന്ദഗോപൻ എന്നിവരുടെ മേൽനോട്ടത്തിൽ എസ്ഐ അനുരൂപ്, സി.പി.ഒ.മാരായ ഹരിനാഥ്, സഗേഷ്, സിസിൽ സായൂജ്, ശ്രീലാൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.പ്രതികളെ ചോദ്യം ചെയ്തതതിനു ശേഷം തലശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Crime News
പിഎസ് സി ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കും; അന്വേഷണ സംഘത്തെ ആഭ്യന്തരവകുപ്പ് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി
Crime News
കൂട്ടുകാരിയില്‍ നിന്നും പുസ്തകം വാങ്ങാന്‍ പോയ 12 കാരി; ഐസ്‌ക്രീംകാരന്റെ കൂടെ പൊലീസ് കണ്ടെത്തിയതിങ്ങനെ, പൂനെ വരെ നീണ്ട അന്വേഷണം
Crime News
'ആക്ഷൻ ഹീറോ നവീൻ പോളി... അയ്യോ തെറ്റിപ്പോയി'; സദസ്സിനെ ചിരിപ്പിച്ച് ചെന്നിത്തല, ആദ്യ വിജിലൻസ് കമാൻഡോ ആയി നിവിൻ പോളി
Summary

Two Arrested Within 24 Hours for Robbing Elderly Woman in Kannur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com