സംസ്ഥാനത്ത് വീണ്ടും പവര്‍കട്ട്?; നാളെ വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കും

നാളെ 500 മെഗാവാട്ട് വരെ വൈദ്യുതി കുറവിന് സാധ്യതയുണ്ടെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ
Power cut
വൈദ്യുതി നിയന്ത്രണം പ്രതീകാത്മക ചിത്രം/ ഫയൽ
Edited By:
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കെഎസ് ഇബി. നാളെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന. വൈകീട്ടത്തെ പീക്ക് സമയത്താകും നിയന്ത്രണം ഏര്‍പ്പെടുത്തുക. കഴിഞ്ഞ 16 നാണ് ഏറ്റവും ഒടുവില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

Power cut
കൂട്ടുകാരിയില്‍ നിന്നും പുസ്തകം വാങ്ങാന്‍ പോയ 12 കാരി; ഐസ്‌ക്രീംകാരന്റെ കൂടെ പൊലീസ് കണ്ടെത്തിയതിങ്ങനെ, പൂനെ വരെ നീണ്ട അന്വേഷണം

നാളെ 500 മെഗാവാട്ട് വരെ വൈദ്യുതി കുറവിന് സാധ്യതയുണ്ടെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ. പുറത്തു നിന്നും വൈദ്യുതി ലഭിച്ചില്ലെങ്കില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്നാണ് കെഎസ്ഇബി അധികൃതര്‍ സൂചിപ്പിക്കുന്നത്.

ഇന്നലെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വന്നേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും നിയന്ത്രണം ഉണ്ടായില്ല. ഇന്നലെ 90 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപഭോഗമാണ് ഉണ്ടായത്. ഇതില്‍ 76 ദശലക്ഷം യൂണിറ്റ് വൈദ്യുതി പുറത്തു നിന്നാണ് വാങ്ങിയിരുന്നത്.

Summary

Power restrictions may be imposed in the state tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com