സ്വകാര്യ ആശുപത്രി ശുചിമുറിയിൽ പ്രസവം; നവജാത ശിശുവിനെ മാലിന്യ ബക്കറ്റിൽ ഉപേക്ഷിച്ചു

പൂർണ വളർച്ചയെത്തിയ ആൺകുഞ്ഞിന്റെ മൃതദേഹം ശുചിമുറി വൃത്തിയാക്കാനെത്തിയ ജീവനക്കാരിയാണ് മണിക്കൂറുകൾക്കു ശേഷം കണ്ടെത്തിയത്.
crime news
Police Probe Reveals Woman Abandoned Newborn After Washroom Delivery at Nilambur Hospital Antonio Janeski
Edited By:
Updated on
2 min read

മലപ്പുറം: നിലമ്പുരിൽ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ച ശേഷം നവജാത ശിശുവിനെ മാലിന്യ ബക്കറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ 28കാരിയായ യുവതി ശുചിമുറിയിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ ബക്കറ്റിൽ ഉപേക്ഷിച്ച് മറ്റൊരു ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി പോയെന്നാണ് നിലമ്പുർ പൊലീസ് കണ്ടെത്തിയത്. പൂർണ വളർച്ചയെത്തിയ ആൺകുഞ്ഞിന്റെ മൃതദേഹം ശുചിമുറി വൃത്തിയാക്കാനെത്തിയ ജീവനക്കാരിയാണ് മണിക്കൂറുകൾക്കു ശേഷം കണ്ടെത്തിയത്.

crime news
വൃദ്ധസദനങ്ങള്‍ എന്ന പേര് ഇനിയില്ല; 'സ്‌നേഹാലയം' എന്നു മാറ്റി സര്‍ക്കാര്‍ ഉത്തരവ്

ചൊവ്വാഴ്ച രാവിലെ 9.30ഓടെയാണ് ആശുപത്രിയിലെ ശുചിമുറി വൃത്തിയാക്കാനെത്തിയ സുലൈഖ മാലിന്യ ബക്കറ്റിന്റെ മൂടി തുറന്നപ്പോൾ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. തല താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം.

പൊലീസിന്റെ അന്വേഷണത്തിൽ, ജൂലൈ 27ന് അമിത രക്തസ്രാവത്തെ തുടർന്ന് ഭർത്താവിനും ബന്ധുക്കൾക്കുമൊപ്പമാണ് യുവതി സ്വകാര്യ ആശുപത്രിയിലെത്തിയതെന്ന് കണ്ടെത്തി.ഉടൻ തന്നെ ആശുപത്രി അധികൃതർ പൊലീസിനെ വിവരം വിവരമറിയിച്ചു.

crime news
വയനാട് ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ആശുപത്രിയിൽ വനിതാ ഡോക്ടർ ഇല്ലാത്തതിനാൽ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് പോകാൻ നിർദേശിച്ചു. ഇതിനിടെ വസ്ത്രം മാറണമെന്ന് പറഞ്ഞ് യുവതി ശുചിമുറിയിലേക്ക് പോയിരുന്നു. ശുചിമുറിക്കുള്ളിൽ വെച്ചാണ് പ്രസവം നടന്നതെന്നും തുടർന്ന് കുഞ്ഞിനെ മാലിന്യ ബക്കറ്റിൽ ഉപേക്ഷിച്ച ശേഷം ആംബുലൻസിൽ ജില്ലാ ആശുപത്രിയിലേക്ക് പോയതാണെന്നും പൊലീസ് പറഞ്ഞു. ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴും പ്രസവിച്ച വിവരം യുവതി ഡോക്ടർമാരിൽ നിന്ന് മറച്ചുവെച്ചു.

crime news
ഇത്തവണത്തെ ഓണം വാരാഘോഷത്തിന്റെ പേരും ലോ​ഗോയും നിങ്ങളുടേതായാലോ?, രൂപകൽപ്പന ചെയ്യാൻ സുവർണാവസരം, ആകർഷകമായ സമ്മാനങ്ങൾ നേടാം

അടുത്ത ദിവസം രാവിലെ വരെ കുഞ്ഞിന്റെ മൃതദേഹം ശുചിമുറിയിലെ ബക്കറ്റിൽ തന്നെ കിടക്കുകയായിരുന്നു. ശുചീകരണത്തിനെത്തിയ ജീവനക്കാരി മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്നുള്ള അന്വേഷണത്തിലാണ് യുവതി നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് കണ്ടെത്തിയത്. മെഡിക്കൽ പരിശോധനയിൽ യുവതി പ്രസവിച്ചിരുന്നതായി സ്ഥിരീകരിച്ചു. ചോദ്യം ചെയ്യലിൽ ശുചിമുറിയിൽ പ്രസവിച്ചതായി യുവതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

crime news
സംസ്ഥാനത്ത് വീണ്ടും പവര്‍കട്ട്?; നാളെ വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കും

ചാലിയാർ എരഞ്ഞിമങ്ങാട് വെട്ടേക്കോട് സ്വദേശിനിയായ യുവതി അമിത രക്തസ്രാവത്തെ തുടർന്ന് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. വനിതാ പൊലീസിന്റെ കാവലിലാണ് ഇവരെ ആശുപത്രിയിലെ പേ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഇത് യുവതിയുടെ മൂന്നാമത്തെ പ്രസവമാണെന്ന് പൊലീസ് അറിയിച്ചു. ഇവരും രണ്ട് മക്കളും ഭർത്താവിന്റെ വീട്ടിലല്ല താമസിച്ചിരുന്നത്. യുവതി ഗർഭിണിയായിരുന്ന വിവരം കുടുംബാംഗങ്ങൾക്കും അറിയില്ലായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഗൾഫിൽ ജോലി ചെയ്യുന്ന ഭർത്താവ് സംഭവത്തിന് നാല് ദിവസം മുമ്പാണ് നാട്ടിലെത്തിയത്.

crime news
കൂട്ടുകാരിയില്‍ നിന്നും പുസ്തകം വാങ്ങാന്‍ പോയ 12 കാരി; ഐസ്‌ക്രീംകാരന്റെ കൂടെ പൊലീസ് കണ്ടെത്തിയതിങ്ങനെ, പൂനെ വരെ നീണ്ട അന്വേഷണം

സംഭവത്തിൽ നിലമ്പൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം കുഞ്ഞിന്റെ മൃതദേഹം ചൊവ്വാഴ്ച തെന്നെ പോസ്റ്റ്മോർട്ടം ചെയ്യ്തു. മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.

crime news
പിഎസ് സി ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കും; അന്വേഷണ സംഘത്തെ ആഭ്യന്തരവകുപ്പ് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി
crime news
മലപ്പുറത്ത് നിന്ന് കാണാതായ യൂട്യൂബറെ കണ്ടെത്തി; ദില്‍ഷാദ് മേഘാലയയില്‍ ആശുപത്രിയില്‍
crime news
'ആക്ഷൻ ഹീറോ നവീൻ പോളി... അയ്യോ തെറ്റിപ്പോയി'; സദസ്സിനെ ചിരിപ്പിച്ച് ചെന്നിത്തല, ആദ്യ വിജിലൻസ് കമാൻഡോ ആയി നിവിൻ പോളി
Summary

Police Probe Reveals Woman Abandoned Newborn After Washroom Delivery at Nilambur Hospital.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com