

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 'ഹരിത ഓണം 2026' ക്യാമ്പയിന്റെ ഔദ്യോഗിക പേരും, ലോഗോയും, ടാഗ്‌ലൈനും രൂപകൽപ്പന ചെയ്യാൻ പൊതുജനങ്ങൾക്ക് അവസരം. ഈ വർഷത്തെ ഓണം വാരാഘോഷത്തിനായുള്ള ഗ്രീൻ പ്രോട്ടോക്കോൾ ക്യാമ്പയിന്റെ പേര്, ലോഗോ, ടാഗ്‌ലൈൻ എന്നിവ രൂപകൽപന ചെയ്യാനാണ് അവസരമൊരുങ്ങുന്നത്.
സംസ്ഥാന സർക്കാരിന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തിൽ നടക്കുന്ന മത്സരത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന മികച്ച എൻട്രിക്ക് ₹5,000യും പ്രശസ്തിപത്രവും സമ്മാനമായി ലഭിക്കും. വിജയിക്കുന്ന പേരും ലോഗോയും സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക 'ഹരിത ഓണം 2026' ക്യാമ്പയിന്റെ ഭാഗമായി ഉപയോഗിക്കും.
കേരളത്തിലെ എല്ലാ വിദ്യാർഥികൾക്കും, പ്രൊഫഷണൽ ഡിസൈനർമാർക്കും, യുവജനങ്ങൾക്കും, കലാകാരന്മാർക്കും, പൊതുജനങ്ങൾക്കും മത്സരത്തിൽ പങ്കെടുക്കാം. ഓണത്തിന്റെ പാരമ്പര്യം, കേരളത്തിന്റെ സാംസ്‌കാരിക സ്വത്വം, പരിസ്ഥിതി സൗഹൃദ ഓണാഘോഷം, മാലിന്യം കുറയ്ക്കൽ, പ്ലാസ്റ്റിക് രഹിത ഓണം, ശുചിത്വം, Reduce-Reuse-Recycle ആശയം, സുസ്ഥിര വികസനം എന്നിവ ലോഗോയിൽ പ്രതിഫലിക്കണം.
ഡിസൈനുകൾ Vector (AI/EPS/SVG/PDF) അല്ലെങ്കിൽ 300 DPI-യിൽ കുറയാത്ത ഹൈ റെസല്യൂഷൻ PNG ഫോർമാറ്റിലായിരിക്കണം. ലോഗോയുടെ ആശയം 100-150 വാക്കുകളിൽ വിശദീകരിക്കണം. മറ്റേതെങ്കിലും സ്ഥാപനത്തിന്റെ ലോഗോയോ കോപ്പിറൈറ്റ് ഉള്ള ചിത്രങ്ങളോ AI-യിൽ നിന്ന് നേരിട്ട് പകർത്തിയ ഡിസൈനുകളോ ഉപയോഗിക്കാൻ പാടില്ല.
ഒരാൾക്ക് പരമാവധി മൂന്ന് എൻട്രികൾ വരെ സമർപ്പിക്കാം. ജൂലൈ 31-നകം onamdesignsm@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ഡിസൈനുകൾ അയക്കണം. എൻട്രിക്കൊപ്പം മത്സരാർഥിയുടെ പേര്, വിലാസം, ഫോൺ നമ്പർ, ഇ-മെയിൽ വിലാസം എന്നിവയും നൽകണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates