ഫോട്ടോ: ഫെയ്സ്ബുക്ക് 
Entertainment

11 വർഷത്തിനു ശേഷം ആലപ്പി അഷ്റഫ് സംവിധാനത്തിലേക്ക്, 'അടിയന്തരാവസ്ഥ കാലത്തെ അനുരാഗം' തുടങ്ങി

അടിയന്തരാവസ്ഥ കാലത്തെ രാഷ്ട്രീയ പശ്ചാത്തലത്തിൽ പറയുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

രുകാലത്ത് മലയാള സിനിമയിലെ മുൻനിര സംവിധായകനായിരുന്നു ആലപ്പി അഷ്റഫ്. സൂപ്പർഹിറ്റായ നിന്നിഷ്ടം എന്നിഷ്ടം ഉൾപ്പടെ നിരവധി സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്. ഇപ്പോൾ നീണ്ടനാളത്തെ ഇടവേളയ്ക്കു ശേഷം തിരിച്ചു വരവിന് ഒരുങ്ങുകയാണ് താരം. അടിയന്തരാവസ്ഥ കാലത്തെ അനുരാഗം എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. 

പതിനൊന്ന് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ആലപ്പി അഷ്റഫ് സംവിധാനത്തിലേക്ക് തിരിച്ചുവരുന്നത്. അടിയന്തരാവസ്ഥ കാലത്തെ രാഷ്ട്രീയ പശ്ചാത്തലത്തിൽ പറയുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. ആലപ്പി അഷ്റഫും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഹാഷിം ഷാ, കൃഷ്ണതുളസി ഭായി, കലാഭവൻ റഹ്മാൻ, ഉഷ, ശാന്തകുമാരി, അനന്തു കൊല്ലം, മുന്ന, റിയ കാപ്പിൽ എന്നിവരാണ് അഭിനേതാക്കൾ.

ഒലിവ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ കുര്യച്ചൻ വാളക്കുഴിയാണ് നിര്‍മാണം. ടൈറ്റസ് ആറ്റിങ്ങൽ തിരക്കഥ എഴുതുന്നു. ഛായാഗ്രഹണം ബി.ടി. മണി, എഡിറ്റിങ് എൽ. ഭൂമിനാഥൻ, കലാസംവിധാനം സുനില്‍ ശ്രീധരൻ. മേക്കപ്പ് സന്തോഷ് വെൺപകൽ. നിന്നിഷ്ടം എന്നിഷ്ടം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ആലപ്പി അഷ്റഫ് അവസാനമായി സംവിധാനം ചെയ്ത ചിത്രം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

SCROLL FOR NEXT