ചിത്രം: ഫേസ്ബുക്ക് 
Entertainment

അല്ലു അർജുൻ-ഫഹദ് ചിത്രം 'പുഷ്പ' തിയറ്ററിലേക്ക്; റിലീസ് തിയതി  പ്രഖ്യാപിച്ചു 

ഡിസംബർ 17ന് ചിത്രത്തിന്റെ ആദ്യ ഭാ​​ഗം തിയറ്ററിൽ പ്രദർശനത്തിനെത്തും

Author : സമകാലിക മലയാളം ഡെസ്ക്


ല്ലു അർജുനെ നായകനും ഫഹദ് ഫാസിൽ വില്ലൻ വേഷത്തിലും എത്തുന്ന 'പുഷ്പ'യുടെ റിലീസ് പ്രഖ്യാപിച്ചു. ഈ വർഷം ഡിസംബർ 17ന് ചിത്രത്തിന്റെ ആദ്യ ഭാ​​ഗം തിയറ്ററിൽ പ്രദർശനത്തിനെത്തും. നാക്കി സുകുമാർ സംവിധാനം ചെയ്യുന്ന സിനിമ രണ്ട് ഭാ​ഗങ്ങളായാണ് ഒരുങ്ങുന്നത്. 

ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകൾക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്നു  എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പുഷ്പയിൽ ബൻവാർ സിങ് ഷെഖാവത്ത് ഐ പി എസ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് ഫഹദിന്റേത്. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലാണ് റിലീസ്. രശ്മിക മന്ദാന, ധനഞ്ജയ്, സുനിൽ, അജയ് ഘോഷ് എന്നിവരാണ് മറ്റു അഭിനേതാക്കൾ. മുറ്റംസെട്ടി മീഡിയയുമായി ചേർന്ന് മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'