പുഷ്പ 2 X
Entertainment

'ഇതെന്താ തമാശയാണോ?, കോടതിയിൽ കേസ് കൊടുക്കും'; പുഷ്പ 2 റിലീസ് നീട്ടിയതിന് പിന്നാലെ രോഷാകുലരായി ആരാധകർ

ഓ​ഗസ്റ്റ് 15 നാണ് ആദ്യം ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

പുഷ്പ രാജായി അല്ലു അർജുനെത്തുന്ന പുഷ്പ 2 വിന് തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്കർക്കിടയിൽ വൻ ഹൈപ്പാണുള്ളത്. അല്ലു അർജുന്റെയും ഫഹദ് ഫാസിലിന്റെയും കിടിലൻ പെർഫോമൻസ് തന്നെയായിരുന്നു ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റും. ക്രിസ്മസ് റിലീസായി ഡിസംബർ ആറിനാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ഓ​ഗസ്റ്റ് 15 നാണ് ആദ്യം ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്.

തിങ്കളാഴ്ചയാണ് പുതുക്കിയ റിലീസ് തീയതി നിർമ്മാതാക്കൾ പുറത്തുവിട്ടത്. ബാക്കിയുള്ള ചിത്രീകരണവും പോസ്റ്റ്-പ്രൊഡക്ഷൻ ജോലികളും കാരണമാണ് ചിത്രത്തിന്റെ റിലീസ് നീട്ടിയതെന്നാണ് അണിയറപ്രവർത്തകർ നൽകിയ വിവരം. എന്നാൽ പുതിയ റിലീസ് തീയതി പുറത്തുവിട്ടതിന് പിന്നാലെ നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ നിരാശ പ്രകടിപ്പിച്ച് രം​ഗത്തെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഇതെന്താ തമാശയാണോ? പ്രേക്ഷകരുടെ വികാരത്തെ തൊട്ട് കളിക്കുന്നോ ? പുഷ്പ ആരാധകരെ പ്രതിനിധീകരിച്ച് സിനിമ എത്രയും വേ​ഗം റിലീസ് ചെയ്യാൻ ഞാൻ കോടതിയിൽ കേസ് ഫയൽ ചെയ്യു'മെന്നാണ്- രോഷത്തോടെ ഒരു ആരാധകൻ കുറിച്ചിരിക്കുന്നത്.

' ഇത് എത്രാമത്തെ തവണയാണ് നിങ്ങൾ തീയതി മാറ്റുന്നത്. ഇത് ഒട്ടും ശരിയല്ല' എന്നാണ് മറ്റൊരു ആരാധകന്റെ പരാതി. 'ദയവായി ഇനിയും നീട്ടിവെക്കരുത്. ഇതില്ലാതെ ജീവിക്കാൻ പറ്റില്ല'- മറ്റൊരാൾ കുറിച്ചു. അതേസമയം വൻ താരനിരയാണ് പുഷ്പ 2 വിലും അണിനിരക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'