ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

'​ഗോൾഡ്' ഡിസംബറിൽ വരുമെന്ന് ബാബുരാജ്, അൽഫോൺസ് പുത്രൻ അറിഞ്ഞോ എന്ന് പ്രേക്ഷകർ

ഡിസംബറിൽ ചിത്രം തിയറ്ററിൽ എത്തുമെന്നാണ് ബാബുരാജ് പറഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

സിനിമാപ്രേമികൾ ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ​ഗോൾഡ്. പ്രേമം സിനിമയ്ക്കു ശേഷം അൽഫോൺസ് പുത്രൻ ഒരുക്കുന്ന ചിത്രത്തിൽ പൃഥ്വിരാജും നയൻതാരയുമാണ് പ്രധാന വേഷത്തിൽ എത്തുന്നത്. പലവട്ടം റിലീസ് മാറ്റിയ ചിത്രത്തിന്റെ റിലീസിനെക്കുറിച്ചുള്ള പുതിയ വിവരങ്ങളാണ് ആരാധകർക്കിടയിൽ ചർച്ചയാവുന്നത്. ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്ന ബാബു രാജാണ് ചിത്രത്തെക്കുറിച്ചുള്ള ലേറ്റസ്റ്റ് റിപ്പോർട്ട് പുറത്തുവിട്ടത്. ഡിസംബറിൽ ചിത്രം തിയറ്ററിൽ എത്തുമെന്നാണ് ബാബുരാജ് പറഞ്ഞത്. 

‘‘ഗോൾഡ്...കാത്തിരിക്കുന്നു. പെർഫെക്‌ഷനു വേണ്ടി എത്ര നാളുകൾ. അത് പൂർത്തിയായിരിക്കുന്നു. അൽഫോൻസ് പുത്രനും ടീമിനും അഭിനന്ദനങ്ങൾ. ഡിസംബർ റിലീസ്.’’- എന്നാണ് ബാബുരാജ് ഫേയ്സ്ബുക്കിൽ കുറിച്ചത്. പൊലീസ് വേഷത്തിൽ പൃഥ്വിരാജിനൊപ്പം നിൽക്കുന്ന ചിത്രവും പങ്കുവച്ചിരുന്നു. നിരവധി ആരാധകരാണ് പോസ്റ്റിന് താഴെ ആശംസകളുമായി എത്തിയിരിക്കുന്നത്. എന്നാൽ ഒരു വിഭാ​ഗം ഇത് വിശ്വസിക്കാൻ തയാറല്ല. അൽഫോൺസ് പുത്രൻ എന്താണ് റിലീസിനെക്കുറിച്ച് പറയാത്തത് എന്നാണ് അവരുടെ സംശയം. 

ഓണം റിലീസായി ചിത്രം എത്തും എന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. തങ്ങളുടെ ജോലി വൈകിയതിനാൽ ചിത്രം എത്താൻ വൈകും എന്നാണ് ആരാധകരെ അൽഫോൺസ് പുത്രൻ അറിയിച്ചത്. അതിനു പിന്നാലെ ചിത്രത്തിന്റെ പ്രിന്റ് ഡിലീറ്റായി പോയി എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ വന്നു. എന്നാൽ ഇത് വ്യാജ വാർത്തയാണ് എന്നായിരുന്നു അൽഫോൺസിന്റെ പ്രതികരണം. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT