Bachelor Party D'eux Facebook
Entertainment

'പാർട്ടിക്ക് ഒരുങ്ങാം', അമൽ നീരദിന്റെ ബാച്ചിലേഴ്സ് തിയേറ്ററിലെത്തുന്നു; ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

ആദ്യഭാ​ഗത്തിന്റെ സ്പിരിച്വൽ സീക്വലായിരിക്കും രണ്ടാം ഭാ​ഗം. എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ചന്ദ്ര സ്വസ്തി

അമൽ നീരദിൻ്റെ ഏറ്റവും പുതിയ ചിത്രം 'ബാച്ച്‌ലർ പാർട്ടി ഡ്യൂ' തിയേറ്ററുകളിലേക്ക്. നവംബർ 19 ന് ലോകമെമ്പാടും പ്രദർശനം ആരംഭിക്കുന്ന ചിത്രത്തിന്റെ അഡ്വാൻസ്ഡ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ബുക്ക് മൈ ഷോ, ഡിസ്ട്രിക്ട് ഉൾപ്പെടെയുള്ള ടിക്കറ്റ് ബുക്കിംഗ് സൈറ്റുകളിൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

14 വർഷങ്ങൾക്ക് ശേഷം പൂർണമായും പുതിയ പശ്ചാത്തലത്തിലാണ് അമൽ നീരജ് 'ബാച്ചിലർ പാർട്ടി'യുടെ രണ്ടാം ഭാ​ഗം പുറത്തിറക്കുന്നത്. ആദ്യഭാ​ഗത്തിന്റെ സ്പിരിച്വൽ സീക്വലായിരിക്കും രണ്ടാം ഭാ​ഗമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചത്. പുതുതലമുറ താരങ്ങളെയും മലയാളത്തിലെ മുൻനിര അഭിനേതാക്കളെയും അണിനിരത്തിക്കൊണ്ടാണ് അമൽ നീരദ് ഇത്തവണ വരുന്നത്. ആദ്യഭാ​ഗത്തിലേതുപോലെ നീണ്ടനിര താരങ്ങളാണ് 'ബാച്ച്‌ലർ പാർട്ടി ഡ്യൂ'വിലും അണിനിരക്കുന്നത്.

റെഡ്-ഗോൾഡൻ റെട്രോ പശ്ചാത്തലത്തിലുള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു. ടൊവിനോ തോമസ്, നസ്‌ലൻ, സൗബിൻ, ഷറഫുദ്ദിൻ, ശ്രീനാഥ് ഭാസി, ചന്തു, ഷൈൻ ടോം, നാദിയ മൊയ്തു, രജിഷ, ജ്യോതിർമയി, ഹൻസിക തുടങ്ങിയവരു‌ടെ പോസ്റ്ററുകളാണ് റിലീസ് ചെയ്തിരുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലറും സ്വീകാര്യത നേടി. എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എൻറർടെയ്ൻമെൻറ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകൾ ചേർന്നാണ് സിനിമ നിർമിക്കുന്നത്. ഛായാഗ്രഹണം: അപ്പു പ്രഭാകർ, എ‍ഡിറ്റർ: വിവേക് ഹർഷൻ, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണം: ഉണ്ണി ആർ, സൗണ്ട് ഡിസൈൻ: തപസ് നായക്, പ്രൊഡക്ഷൻ ഡിസൈൻ: ജോസഫ് നെല്ലിക്കൽ, ഗാനരചന: റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ

Amal Neerad's 'Bachelor Party Deux' to release on November 19; advance ticket booking begins

സുപ്രീം കോടതിയിൽ നാടകീയ രംഗങ്ങൾ; ചീഫ് ജസ്റ്റിസിനെതിരെ അധിക്ഷേപ പരാമർശം നടത്തിയ അഭിഭാഷകനെ പുറത്താക്കി

റൊമേലു ലുകാകു അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിച്ചു

നിലമ്പൂരില്‍ യുവാവിനെ ആക്രമിച്ച് 10 ലക്ഷം രൂപ കവര്‍ന്നു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

'എന്റെ കണ്ണൊക്കെ നിറഞ്ഞിരുന്നു, അത് വെറുമൊരു വാക്കല്ല, എനിക്ക് കിട്ടിയ പുതിയ ജന്മത്തിന്റെ അനുഗ്രഹം'; ഉള്ളു നിറഞ്ഞ് കണ്ണന്‍ സാഗര്‍

തമിഴ്നാട് മന്ത്രി ആദവ് അർജുനയും ഡെയ്സി മാർട്ടിനും വിവാഹമോചിതരാകുന്നു; 14 വർഷത്തെ ദാമ്പത്യത്തിന് വിരാമം