13 വര്‍ഷം മുമ്പ് പ്രണയിച്ചു, പിരിഞ്ഞു; പലരേയും ഡേറ്റ് ചെയ്തു, വീണ്ടും ഒന്നായി; ഗൗതവുമായുള്ള പ്രണയകഥ പറഞ്ഞ് കാജല്‍

'അസാധാരണമായി തോന്നിയേക്കാം. പക്ഷെ കൊവിഡാണ് ഞങ്ങള്‍ക്ക് തിരിച്ചറിവ് നല്‍കിയത്'
Kajal Aggarwal
Kajal Aggarwal
Updated on: 
1 min read

തെന്നിന്ത്യയിലും ബോളിവുഡിലും സ്വന്തമായൊരു ഇടം നേടിയ നടിയാണ് കാജല്‍ അഗര്‍വാള്‍. വിവാഹശേഷം ഒരിടവേളയെടുത്ത കാജല്‍ അതിശക്തമായി തിരികെ വന്നിരിക്കുകയാണ്. ബോക്‌സ് ഓഫീസില്‍ വിജയക്കുതിപ്പ് തുടരുന്ന രാമായണയും കയ്യടി നേടാന്‍ കാജലിന് സാധിച്ചിരുന്നു. തന്റേയും ഭര്‍ത്താവ് ഗൗതം കിച്ച്‌ലുവിന്റേയും പ്രണയ കഥ പങ്കുവെക്കുന്ന കാജലിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണിപ്പോള്‍.

ഹ്യുമന്‍സ് ഓഫ് ബോംബെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കാജല്‍ മനസ് തുറന്നത്. താനും ഗൗതവും വിവാഹത്തിന് മുമ്പ് പിരിയുകയും വീണ്ടും ഒരുമിക്കുകയും ചെയ്തവരാണെന്നാണ് കാജല്‍ പറയുന്നത്. വര്‍ഷങ്ങളുടെ സൗഹൃദത്തിനും പ്രണയത്തിനും ശേഷമാണ് കാജലും ഗൗതവും വിവാഹിതരായത്.

''ഞങ്ങള്‍ ഭാഗ്യമുള്ളവരാണ്. ഞാന്‍ എന്റെ ബെസ്റ്റ് ഫ്രണ്ടിനെയാണ് വിവാഹം കഴിച്ചത്. സുഹൃത്തിന്റെ വിവാഹത്തില്‍ വച്ചാണ് ഞങ്ങള്‍ കണ്ടുമുട്ടിയത്. 13 വര്‍ഷം മുമ്പ് ഞങ്ങള്‍ കുറച്ച് വര്‍ഷങ്ങള്‍ ഡേറ്റ് ചെയ്തിരുന്നു. പിന്നീട് പിരിയുകയും സുഹൃത്തുക്കളായി തുടരുകയും ചെയ്തു. മറ്റുള്ളവരെ ഡേറ്റ് ചെയ്തു. പിന്നീടാണ് തിരിച്ചറിവുണ്ടാകുന്നത്. അസാധാരണമായി തോന്നിയേക്കാം. പക്ഷെ കൊവിഡാണ് ഞങ്ങള്‍ക്ക് തിരിച്ചറിവ് നല്‍കിയത്'' എന്നാണ് കാജല്‍ പറയുന്നത്.

''ലോകം കടന്നു പോകുന്ന അവസ്ഥ ഇതാണ്. ഒരുമിച്ച് ജീവിക്കാമെന്ന് കരുതി. ഇത്തവണ ഒന്നെങ്കില്‍ കല്യാണം അല്ലെങ്കില്‍ ഗുഡ്‌ബൈ എന്ന് തീരുമാനിച്ചു. മറ്റൊരു മാര്‍ഗ്ഗവുമില്ലായിരുന്നു. വര്‍ഷങ്ങളായി ഞങ്ങള്‍ക്ക് പരസ്പരം അറിയാം. ഇനി അറിയാനൊന്നുമില്ല. അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഞങ്ങള്‍ക്ക് പരസ്പരം അറിയാം. ആ തീരുമാനം ശരിയായിരുന്നു. ലോക്ക്ഡൗണ്‍ വ്യക്തി ജീവിതത്തില്‍ ശ്രദ്ധിക്കാന്‍ അവസരം നല്‍കി. കൊവിഡ് കാലത്ത് ചെറിയൊരു വിവാഹമായിരുന്നു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ കുഞ്ഞ് ജനിച്ചു. ഇന്ന് ഇവിടെ നില്‍ക്കുന്നു'' എന്നും കാജല്‍ പറയുന്നു.

Kajal Aggarwal
'കളി കൊള്ളാലോ, അതിനു പറ്റിയ അഡാറ് മച്ചാൻ കയ്യിലുണ്ട്'; അമൽ നീരദ് ചിത്രം 'ബാച്ചിലർ പാർട്ടി Deux' ‌ട്രെയിലർ പുറത്ത്
Kajal Aggarwal
വിജയ്ക്ക് പിറകേ സൂര്യയും? തെലുങ്ക് ബോക്സ് ഓഫീസിലും തേരോട്ടം; തുടർച്ചയായി മൂന്ന് ചിത്രങ്ങൾ 30 കോടി ക്ലബ്ബിൽ
Kajal Aggarwal
'കവിതയില്‍ ഇമ്മാതിരി തെറി എഴുതാമോ?'; അച്ചടിപ്പിശക് നല്‍കിയ 'എട്ടന്റെ പണി'; വിശദീകരണവുമായി ബികെ ഹരിനാരായണന്‍
Summary

Kajal Aggarwal opens up about breaking up with Gautam Kitchlu before uniting and getting married.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER