അമല പോൾ/ ചിത്രം ഇൻസ്റ്റാ​ഗ്രാം വി‍ഡിയോ സ്ക്രീൻഷോട്ട് 
Entertainment

'ഇതൊക്കെ നിസാരം', ആരാധകരെ ഞെട്ടിച്ച് അമല പോൾ - വിഡിയോ

ബാലിയിൽ അവധി ആഘോഷിച്ച് അമല പോൾ 

Author : സമകാലിക മലയാളം ഡെസ്ക്

സിനിമയിൽ നിന്നും ഒരിടവേള എടുത്ത് അവധി ആഘോഷത്തിലാണ് തെന്നിന്ത്യൻ സൂപ്പർ താരം അമല പോൾ. ബാലിയിൽ വെള്ളച്ചാട്ടത്തിനരികിലെ കൂറ്റൻ പാറക്കെട്ടുകളിൽ പിടിച്ചു കയറി കുതിച്ചു ചാടുന്ന അമല. വെള്ളച്ചാട്ടത്തിനിടയിലൂടെ ഊഞ്ഞാലുകെട്ടി ആടിയും വെള്ളത്തിൽ നീന്തിതുടിച്ചും അടിച്ചുപൊളിക്കുകയാണ് താരം. താരം ഇൻസ്റ്റാ​ഗ്രാമിലൂടെ പങ്കുവെച്ച ഈ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.

നടൻ ചെമ്പൻ വിനോദ് ഉൾപ്പെടെ നിരവധിയാളുകൾ താരത്തിന്റെ സാഹസിക വിനോദത്തെ പ്രശംസിച്ച് രം​ഗത്തെത്തി. ഒറ്റക്കാണ് താരത്തിന്റെ യാത്രകൾ. കഴിഞ്ഞ ദിവസം ബാലിയിലെ പ്രശസ്തമായ മങ്കി ഫോറസ്റ്റിൽ നിന്നുള്ള ചിത്രങ്ങളും നടി പങ്കുവച്ചിരുന്നു. മലയാളത്തിലേക്കുള്ള താരത്തിന്റെ തിരിച്ച് വരവായിരുന്നു വിവേക് സംവിധാനം ചെയ്യുന്ന ‘ടീച്ചർ.

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത ‘ക്രിസ്റ്റഫർ’ ആണ് അമലയുടെ ഏറ്റവും പുതിയ ചിത്രം. പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തുന്ന ‘ആടുജീവിതം’, അജയ് ദേവ്ഗൺ നായകനാകുന്ന ഹിന്ദി ചിത്രം ‘ഭോല’ എന്നിവയാണ് റിലീസിനൊരുങ്ങുന്ന മറ്റ് ചിത്രങ്ങൾ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT