അമീഷ പട്ടേല്‍ ഇൻസ്റ്റ​ഗ്രാം
Entertainment

'പടക്കം വാങ്ങാതെ പണം ദാനം ചെയ്യാന്‍ അന്ന് ഞാന്‍ തീരുമാനിച്ചു, എന്നെയോര്‍ത്ത് മുത്തശ്ശി അഭിമാനിച്ചു': അമീഷ

തന്റെ പ്രിയപ്പെട്ടവര്‍ക്കായി അമീഷ വലിയൊരു ദീപാവലി പാര്‍ട്ടി ഒരുക്കിയിരുന്നു

സമകാലിക മലയാളം ഡെസ്ക്

കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്തുകൊണ്ടാണ് താന്‍ ദീപാവലി ആഘോഷിക്കാറുള്ളതെന്ന് ബോളിവുഡ് നടി അമീഷ പട്ടേല്‍. ചെറുപ്പത്തിലാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് താരം എത്തുന്നത്. പടക്കം വാങ്ങി പണം കളയാതെ തന്റെ സമ്പാദ്യം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുകയായിരുന്നു.

തന്റെ പ്രിയപ്പെട്ടവര്‍ക്കായി അമീഷ വലിയൊരു ദീപാവലി പാര്‍ട്ടി ഒരുക്കിയിരുന്നു. മുംബൈയിലെ വീട്ടിലായിരുന്നു പാര്‍ട്ടി. ബോളിവുഡിലെ സെലിബ്രിറ്റികള്‍ അടക്കം നിരവധി പേരാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത്. ദീപാവലി ആഘോഷത്തേക്കുറിച്ച് പറഞ്ഞപ്പോഴാണ് താരം തന്റെ പഴയ ഓര്‍മ പങ്കുവച്ചത്.

'ചെറുപ്പത്തില്‍ ഞാനൊരു തീരുമാനമെടുത്തിരുന്നു. ദീപാവലിക്ക് പടക്കം വാങ്ങി പണം കളയാതെ സമ്പാദ്യം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെക്കണമെന്ന്. എന്റെ തീരുമാനത്തില്‍ മുത്തശ്ശി ഏറെ അഭിമാനിച്ചു. അതിനുശേഷം എല്ലാ വര്‍ഷവും ഞാന്‍ പണം ദാനം ചെയ്യാറുണ്ട്.'- അമീഷ പറഞ്ഞു. സൂപ്പര്‍ഹിറ്റായി മാറിയ ഗദര്‍ 2 ലാണ് അമീഷ അവസാനമായി എത്തിയത്. 2001 ചിത്രത്തിന്റെ രണ്ടാം ഭാഗം ബോക്‌സ് ഓഫിസില്‍ അമ്പരപ്പിക്കുന്ന മുന്നേറ്റമാണ് നടത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

SCROLL FOR NEXT